വിൽസൺ പുന്നോലി
എക്സിറ്റർ: എക്സിറ്ററിൻ്റെ ഏട്ടൻ രവിയേട്ടൻ നീണ്ട പതിനേഴ് വർഷത്തെ യുകെ ജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുകയാണ്. എക്സിറ്ററിൽ നിരവധി ഏട്ടന്മാർ ഉണ്ടെങ്കിലും സ്വഭാവത്തിലും പ്രവർത്തിയിലും അത് തെളിയച്ച ആ പേരിന് ഏറ്റവും അനുയോജ്യനായ ഏട്ടൻ തന്നെയാണ് എക്സിറ്റർ മലയാളികളുടെ പ്രിയങ്കരനായ രവിയേട്ടൻ.
നീണ്ട നാളത്തെ എക്സിറ്റർ ജീവിതത്തിൽ ഇന്നു വരെയും ആരോടും പരിഭവിക്കാത്ത ഏവരോടും സ്നേഹത്തോടും പുഞ്ചിരിയോടും പെരുമാറിയിരുന്ന രവിയേട്ടൻ വാക്കിലും പ്രവർത്തിയിലും അങ്ങേയേറ്റം ആത്മാർത്ഥതയും സത്യസന്ധതയും പുലർത്തുന്ന പാലക്കാടൻ സൗഹൃദത്തിൻ്റെ ഉത്തമ ഉദാഹരണമായിരുന്നു.
എക്സിറ്ററിലെ സാമൂഹ്യക സാംസ്കാരിക സംഘടനാ മതപരമായ പ്രവർത്തനങ്ങളിൽ സഹരിച്ചിരുന്ന രവിയേട്ടൻ്റെ വീട് എന്നും ഞങ്ങൾക്ക് സംഘടന സൗഹൃദ മതപരമായ കൂട്ടായ്മകൾക്ക് ഇടത്താവളം ആയിരുന്നു.
അസ്സോസ്സിയേഷൻ തെരെഞ്ഞെടുപ്പുകൾ എത്തുമ്പോൾ എന്നും ചെർമാൻ സ്ഥാനത്തേക്ക് ആദ്യം എത്തുന്ന പേരായിരുന്നു രവിയേട്ടൻ്റെയെങ്കിലും ഒരു പക്ഷെ, എക്സിറ്ററിൽ ആ പദവി സ്നേഹപൂർവ്വം ഏറ്റവും അധികം നിരാകരിച്ച വ്യക്തിയും രവിയേട്ടൻ തന്നെയായിരുന്നുവെന്നതും സത്യം തന്നെ.
പ്രിയതമ ശ്യാമളയുടെ ചിക്സാർത്ഥം നാട്ടിലേക്ക് മടങ്ങുന്ന അവരുടെ കുടംബത്തിൻ്റെ എക്സ്റ്ററിൽ നിന്നു വിട പറച്ചിൽ ഞങ്ങൾക്ക് വലിയ നഷ്ടം തന്നെ. ജീവിതത്തിലും പ്രവർത്തിയിലും തൊഴിൽ രംഗത്തും ആത്മാർത്ഥതയ്ക്കും സത്യസന്ധതയ്ക്കും എന്നും മുൻഗണന നല്കിയരുന്ന ശ്യാമളയ്ക്ക് ആര്യോഗ്യം വീണ്ടെടുത്ത് പഴയ ജീവിതത്തിലേക്ക് തിരിച്ചു വരുവാൻ സാധിക്കട്ടെയെന്ന് അത്മാർത്ഥമായി ആഗ്രഹിക്കുന്നു. ഏക മകൾ ലച്ചുവിനു വിവാഹ മംഗളങ്ങൾ നേരുന്നതിനോടൊപ്പം നാട്ടിൽ സന്തോഷകരമായ ജീവിതം ഉണ്ടാകട്ടെയുന്നു പ്രാർത്ഥിക്കുന്നു.
1990 ൽ കൂട്ടുകാരെ റയിൽവേ സ്റ്റേഷനിൽ യാത്രയാക്കാൻ പോയി അവരോടെപ്പം തന്നെ ബോംബയിലും അവിടെ നിന്നും ഗൾഫിലും എത്തി പ്രവാസ ജീവിതം തുടങ്ങിയ രവിയേട്ടൻ സൗന്ദര്യത്തിനും കലയ്ക്കും സംസ്കാരത്തിനും ആഘോഷങ്ങൾക്കും പേരുകേട്ട കാവശ്ശേരിയിലേക്ക് മടങ്ങുമ്പോൾ അവിടുത്തെ വിശാല വയലേലകളിലേക്കും വേലയുടെയും പൂരത്തിലേക്കും ആഘോഷങ്ങളിലേക്കുമുള്ള തിരികെയെത്തൽ കൂടിയാകും. കുടിയേറ്റ വിരുദ്ധ ചിന്തകൾ അനുദിനം ചൂടേറി വരുന്ന നാട്ടിൽ നിന്നുമുള്ള തിരിച്ചു പോക്ക് ഒരു പക്ഷെ, രവിയേട്ടൻ്റയും കുടംബത്തിൻ്റെ മുമ്പേ നടക്കൽ കൂടിയാകാം.
Leave a Reply