ന്യൂസ് ഡെസ്ക്, മലയാളം യുകെ

നേഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണത്തിൽ എൻഎച്ച്എസിനെതിരെ കടുത്ത വിമർശനവുമായി ബന്ധുക്കൾ രംഗത്തു വന്നു. 28 കാരിയായ സോ ബെൽ മരണമടഞ്ഞതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത് . സെപ്സിസ് ബാധിച്ച് മരിച്ച സോ ബെൽ ഏകദേശം 12 മണിക്കൂറോളമാണ് ആക്സിഡൻറ് ആൻ്റ് എമർജൻസിയിൽ കാത്തിരിക്കേണ്ടി വന്നത്.


സോ ബെൽ തന്റെ പഠനത്തിൻറെ അവസാന ഘട്ടത്തിലായിരുന്നു. അവൾ തൻറെ പഠനാവശ്യത്തിന് പണം കണ്ടെത്തുവാൻ ആശുപത്രികളിൽ അധിക ഷിഫ്റ്റ് എടുത്തിരുന്നു. അധിക ജോലിഭാരം രോഗാവസ്ഥ കൂടുന്നതിന് കാരണമായതായും സൂചനകളുണ്ട്. മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് യുവതി രക്തം ഛർദിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അവളുടെ നില ഗുരുതരമായതിനെ തുടർന്ന് അവൾ ജോലി ചെയ്തിരുന്ന ആശുപത്രികളിലൊന്നായ സ്റ്റോക്ക് മാൻഡെവിൽ ഹോസ്പിറ്റലിലേക്ക് മാറ്റി. എന്നാൽ കോവിഡും പനി ബാധിതരുടെ എണ്ണം കൂടുതലുള്ള കാര്യവും എ & ഇ യിൽ തിരക്കുകൾ ആയിരുന്നു എന്നാണ് എൻഎച്ച്എസ് നൽകുന്ന വിശദീകരണം.