ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: നിർമിത ബുദ്ധി (AI) സംവിധാനങ്ങളുടെ സുരക്ഷയും കാര്യക്ഷമതയും പരിശോധിക്കാൻ ഉപയോഗിക്കുന്ന നൂറുകണക്കിന് ടെസ്റ്റുകളിൽ ഗൗരവമായ പിഴവുകൾ കണ്ടെത്തിയതായി വിദഗ്ധർ മുന്നറിയിപ്പ് നൽകി. ബ്രിട്ടീഷ് സർക്കാരിന്റെ എ ഐ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടും സ്റ്റാൻഫോർഡ്, ബെർക്ലി, ഓക്സ്ഫോർഡ് സർവകലാശാലകളിലെ ഗവേഷകരുമടങ്ങുന്ന സംഘം നടത്തിയ പഠനത്തിൽ 440-ലധികം ബഞ്ച്മാർക്കുകൾ പരിശോധിച്ചപ്പോൾ ഭൂരിഭാഗത്തിലും അടിസ്ഥാന ദോഷങ്ങളുണ്ടെന്ന് കണ്ടെത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ ടെസ്റ്റുകൾ എ.ഐയുടെ പുരോഗതിയെ വിലയിരുത്താനുള്ള പ്രധാന ആധാരങ്ങളാണെന്നും പക്ഷേ ഉറച്ച മാനദണ്ഡങ്ങളില്ലാതെ ലഭിക്കുന്ന ഫലങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതായിരിക്കും എന്നും ഓക്‌സ്ഫോർഡ് ഇന്റർനെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ ആൻഡ്രൂ ബീൻ പറഞ്ഞു. യുകെയിലോ യുഎസിലോ ദേശീയ എ.ഐ നിയമനിർമ്മാണമില്ലാത്ത സാഹചര്യത്തിൽ ഈ ബഞ്ച്മാർക്കുകളാണ് പുതിയ എ.ഐകൾ സുരക്ഷിതമാണോ, മനുഷ്യ താൽപര്യങ്ങൾക്കനുസരിച്ചാണോ എന്ന് പരിശോധിക്കുന്നതിനുള്ള ഏക മാനദണ്ഡമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

ഗൂഗിൾ അടുത്തിടെ പുറത്തിറക്കിയ എ.ഐ മോഡൽ ‘Gemma’ വ്യാജവാർത്തകളും അസത്യ ആരോപണങ്ങളും സൃഷ്ടിച്ചതിനെ തുടർന്ന് കമ്പനി പിൻവലിച്ചിരുന്നു. അമേരിക്കൻ സെനറ്ററിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച ഈ എ.ഐയുടെ പ്രവർത്തനം ‘നൈതിക പരാജയം’ ആണെന്ന വിമർശനം ഉയർന്നു. അതേസമയം, അമേരിക്കയിൽ എ.ഐ ചാറ്റ്‌ബോട്ടുകളുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ തുടരുന്നതിനിടെ പൊതുവായ മാനദണ്ഡങ്ങൾ ഉടൻ വേണമെന്ന ആവശ്യം ശക്തമാണ്.