റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ രഹസ്യകാമുകി എന്നറിയപ്പെടുന്ന അലീന കബേവയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ക്യാമ്പയിൻ. ദി ​ഗാർഡിയൻ അടക്കമുളള അന്താരാഷ്ട്ര മാധ്യമങ്ങൾ അലീന പുടിന്റെ കാമുകിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ അലീന കാമുകിയാണെന്നതിനെക്കുറിച്ച് പുടിന്റെ ഭാ​ഗത്ത് നിന്ന് ഇതുവരെ പ്രതികരണമുണ്ടായിട്ടില്ല.പുടിന്റെ യുണൈറ്റഡ് റഷ്യ പ്രതിനിധീകരിച്ച് ആറു വർഷം പാർലമെന്റ് അംഗമായിരുന്നു.

റഷ്യയുടെ മോസ്റ്റ് ഫ്‌ളക്‌സിബ്ൾ വുമൺ എന്നാണ് അലീന കബേവ അറിയപ്പെടുന്നത്. ക്രംലിൻ അനുകൂല മാധ്യമ ഗ്രൂപ്പായ നാഷണൽ മീഡിയ ഗ്രൂപ്പിന്റെ ഡയറക്ടർ ബോർഡിലും ഇവർ അംഗമായിരുന്നു. എട്ടു മില്യൺ പൗണ്ടായിരുന്നു അലീനയുടെ ശമ്പളം. ദക്ഷിണ സ്വിറ്റ്‌സർലാൻഡിലെ ലുഗാനോയിൽ ആഡംബര വീട്ടിലാണ് അലീനയുടെ താമസമെന്നാണ് റിപ്പോർട്ടുകൾ. പുടിന്റെ രണ്ടു ആൺമക്കളുടെയും ഒരു പെൺകുട്ടിയുടെയും മാതാവാണ് ഇവർ എന്നും റിപ്പോർട്ടുകളുണ്ട്.

1983 മേയ് 12നു ഉസ്‌ബെക്കിസ്ഥാനിലാണ് അലീന ജനിച്ചത്. ഫുട്‌ബോൾ കളിക്കാരനായ മാറാറ്റാണ് അലീനയുടെ പിതാവ് . മൂന്നു വയസ്സുള്ളപ്പോൾ തന്നെ കായികമേഖലയിൽ അരങ്ങേറിയ അലീന ജിംനാസ്റ്റികിൽ മുന്നേറി. 14 വേൾഡ് ചാംപ്യൻഷിപ് മെഡലുകളും, 21 യൂറോപ്യൻ ചാംപ്യൻഷിപ് മെഡലുകളും നേടിയ അലീന 2004ലെ സിഡ്‌നി ഒളിംപിക്‌സിൽ സ്വർണം നേടിയിരുന്നു. ആതൻസ് ഒളിംപിക്‌സിൽ വെങ്കലവും നേടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്‌പോർട്‌സിൽ നിന്ന് വിരമിച്ച അലീന രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. പുടിന്റെ പാർട്ടിയെ പ്രതിനിധീകരിച്ച് പാർലമെന്റം​ഗമായ ഇവർ 2008ലാണ് പുടിനുമായി അടുത്തതെന്ന് കരുതപ്പെടുന്നു. പുടിന് 56ഉം അലിനയ്ക്ക് 25ഉം വയസ്സായിരുന്നു അന്ന് പ്രായം. അക്കാലത്ത് വിവാഹിതനായിരുന്നു പുടിൻ 2013ൽ ഭാര്യ ല്യൂദ്മില്ലയിൽനിന്ന് വിവാഹമോചനം നേടി. ഇതിനു പിന്നാലെ അലീനയുമായി വിവാഹമുണ്ടാകുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

അലീന കബേവ സ്വിറ്റ്സർലൻഡിൽ ഒളിവിൽ കഴിയുകയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. അലീനയെ സ്വിറ്റ്സർലാൻഡിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ചെയ്ഞ്ച് ഡോട്ട് എന്ന വെബ്സൈറ്റിലൂടെ ഒപ്പു ശേഖരണ ക്യാമ്പയിൻ തുടങ്ങിയിട്ടുണ്ട്. സ്വിറ്റ് സർലാൻഡിൽ മൂന്ന് കുട്ടികൾക്കൊപ്പമാണ് അലീനയുടെ താമസം. അറുപതിനായിരത്തോളം പേരാണ് ക്യമ്പയ്നിങ്ങിലൂടെ അലീനക്കെതിരെ ഒപ്പു വെച്ചത്.

ഹിറ്റ്ലറേയും കാമുകി ഇവാ ബ്രൗണിനേയും ഉപമിച്ചാണ് പുടിനും അലീനക്കുമെതിരെ ക്യാമ്പയ്ൻ നടത്തുന്നത്. ഇന്നത്തെ കാലത്തെ ഇവാ ബ്രൗണായ അലീനയെ പുടിനുമായി ഒരുമിപ്പിക്കൂ’ എന്നാണ് പരാതിയിൽ പറയുന്നത്. യുക്രെയ്നിൽ യുദ്ധം ആരംഭിച്ചതിന് ശേഷമാണ് അലീന സ്വിറ്റ്സർലാൻഡിലേക്ക് കടന്നതെന്നാണ് റിപ്പോർട്ടുകൾ.