വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് അപായപ്പെടുത്തുവാന്‍ ശ്രമിക്കുന്നെന്ന് കാണിച്ച് യുവതിയുടെ ഫേസ്ബുക്ക് ലൈവ്. കരഞ്ഞുകൊണ്ട് ലൈവിലെത്തിയ യുവതി ഭര്‍ത്താവ് തന്നെ മര്‍ദ്ദിക്കുന്നതായും പറയുന്നുണ്ട്. തലയ്ക്ക് അടിച്ച് മുഴച്ചിരിക്കുന്ന പാടും യുവതി ലൈവില്‍ വ്യക്തമാക്കുന്നുണ്ട്.  വീട്ടുകാരെ ഉപേക്ഷിച്ച് മതം മാറി വിവാഹം കഴിച്ചതാണ് യുവതി.

മാനസികമായും ശാരീരികമായും പീഢിപ്പിച്ച് തന്നെ വിവാഹബന്ധത്തില്‍ നിന്നൊഴിയാന്‍ ഭര്‍ത്താവും കുടുംബവും നിര്‍ബന്ധിക്കുകയാണെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ഭര്‍ത്താവിന് വേറെ വിവാഹം കഴിക്കാനാണ് തന്നെ ഒഴിവാക്കുന്നതെന്നും യുവതി പറയുന്നുണ്ട്. തനിക്ക് ഭര്‍ത്താവിനെ പേടിയാണെന്നും രക്ഷിക്കണമെന്നും ദില്‍ന പറയുന്നുണ്ട്. ഫേസ്ബുക്ക് ലൈവ് ഇതോടെ വൈറലായിക്കഴിഞ്ഞു. നിരവധി ലൈക്കുകളും ഷെയറുകളുമാണ് ലഭിച്ചത്. 

ക്രിസ്ത്യന്‍ മത വിശ്വാസിയായ ദില്‍നയും ഹിന്ദു മത വിശ്വാസിയായ അഭിജിത്ത് ബാലനും വിവാഹിതരാകുമ്പോള്‍ ദില്‍ന ഹിന്ദുമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്തിരുന്നു. കോഴിക്കോട് ആര്യസമാജത്തില്‍ വെച്ചാണ് മതം മാറിയത്. കൂടാതെ ഇവര്‍ വിവാഹം നിയമപരമായി റജിസ്റ്റര്‍ ചെയ്തിരുന്നു. ഇതെല്ലാം ഫേക് ആണെന്ന് ഇപ്പോള്‍ അഭിജിത്ത് പറയുന്നതായും ദില്‍ന ലൈവിലൂടെ വെളിപ്പെടുത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വൈക്കത്തുള്ള ലേക് റിസോര്‍ട്ടിലെ മാനേജരാണ് അഭിജിത്ത്. ദില്‍നയും അഭിജിത്തിന്റെ കൂടെ അവിടെ തന്നെയാണ് താമസം.

ദില്‍ന അല്‍ഫോന്‍സയുടെ ഫേസ്ബുക്ക് ലൈവ് 

https://www.facebook.com/dilna.alphonsa/videos/1304462933016664/