ഫേസ്ബുക്കില്‍ പരിചയപ്പെട്ടയാള്‍ക്കൊപ്പം ഒളിച്ചോടി താമസിച്ചവരികയായിരുന്ന യുവതി മരിച്ച നിലയില്‍. തേവലക്കര പടിഞ്ഞാറ്റിന്‍കര അനില ഭവനില്‍ അനില (27) ആണ് മരലിച്ചത്.
ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് അനില പേരയം ഷീബാ കോട്ടേജില്‍ ജൂബിന്റെ (42) വീട്ടില്‍ താമസിച്ചുവരികയായിരുന്നു. കഴിഞ്ഞദിവസം ഉച്ചയോടെ പൊള്ളലേറ്റാണ് മരിച്ചത്.
സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. കരച്ചില്‍കേട്ട് നാട്ടുകാരാണ് കതക് ചവുട്ടിപ്പൊളിച്ച് അകത്തുകടന്നത്. മൃതദേഹം കത്തിക്കരിഞ്ഞനിലയിലായിരുന്നു.
വിദേശ ജോലിക്കാരനായ മൈനാഗപ്പള്ളി സ്വദേശി മനോജിനെ ഏഴു വര്‍ഷം മുന്‍പാണ് അനില വിവാഹം കഴിച്ചത്. ഫേസ്ബുക്ക് വഴി ആരംഭിച്ച പ്രണയത്തോടെ ഒരു വര്‍ഷം മുമ്പ് അനില ജൂബിന്റെ വീട്ടില്‍ എത്തുകയും ഇവര്‍ ഒന്നിച്ചുതാമസിച്ചുവരികയായിരുന്നു. ഇതിന്റെ പേരില്‍ ശാസ്താംകോട്ട പൊലീസിലും കുടുംബകോടതിയിലും കേസ് നിലനില്‍ക്കുന്നുണ്ട്. അനില രണ്ടുമാസം ഗര്‍ഭിണിയായിരുന്നെന്നും പറയുന്നു.
കൊല്ലം തഹസില്‍ദാര്‍, കൊട്ടാരക്കര ഡിവൈ.എസ്.പി. കൃഷ്ണകുമാര്‍, കുണ്ടറ പോലീസ് ഇന്‍സ്പെക്ടര്‍ ജയകുമാര്‍, എസ്.ഐ. നൗഫല്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മൃതദേഹപരിശോധനയ്ക്കായി കൊണ്ടുപോയി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ