യുകെ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ വിവിധ മേഖലകളിൽ ജോലിക്കായി വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയ എറണാകുളം സ്വദേശിയായ യുവതിയെ അറസ്റ്റ് ചെയ്തു. ഒരു വിസ അപേക്ഷയുമായി ബന്ധപ്പെട്ട് വ്യാജ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനെത്തുടര്‍ന്ന് ചെന്നൈയിലെ യു.എസ്. കോണ്‍സുലേറ്റാണ് പരാതി നല്‍കിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ സിറ്റി പോലീസ് നടത്തിയ അന്വേഷണത്തില്‍ എറണാകുളത്ത് റോയല്‍ അക്കാദമി എന്ന സ്ഥാപനം നടത്തുന്ന ഷാഹിന മോളാണ് അറസ്റ്റിലായത്.
വിദേശരാജ്യങ്ങളില്‍ ഉപരിപഠനത്തിനും ജോലിക്കും വേണ്ടി പോകുന്നവര്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കി നല്‍കുന്നത് ഷാനിമോള്‍ പതിവാക്കിയിരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കംപ്യൂട്ടറടക്കം വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.
	
		

      
      



              
              
              




            
Leave a Reply