വൈദികന്‍ പീഡിപ്പിച്ച പെണ്‍കുട്ടിയുടേതെന്ന പേരില്‍ വ്യാജ ചിത്രം പ്രചരിപ്പിക്കുന്നവര്‍ കുടുങ്ങിയേക്കും
8 March, 2017, 9:08 am by News Desk 1

കണ്ണൂര്‍ : കൊട്ടിയൂരില്‍ വൈദികന്‍ പീഡിപ്പിച്ച് അമ്മയാക്കിയ കുട്ടിയുടേതെന്ന പേരില്‍ ഫേസ്ബുക്ക്, വാട്‌സാപ്പ് തുടങ്ങിയ നവമാധ്യമങ്ങളിലൂടെ വ്യാജചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ കുടുങ്ങും. ഒരു കുടുംബ ഫോട്ടോയില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയുടെ മുഖത്ത് വട്ടം വരച്ചാണ് ‘പീഡനത്തിന് ഇരയായ പെണ്‍കുട്ടി’ എന്ന തരത്തില്‍ വ്യാജ പ്രചരണം നടക്കുന്നത്.

സംഭവത്തില്‍ കുടുംബം ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ലെങ്കിലും ഇക്കാര്യം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ ഒരു പെണ്‍കുട്ടിയും അമ്മയും നില്‍ക്കുന്ന മറ്റൊരു കുട്ടിയുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ കുടുംബം പരാതിപ്പെട്ടിട്ടുണ്ട്.

ലൈംഗീക പീഡന ഇരകളുമായി ബന്ധപ്പെട്ട ചിത്രങ്ങളോ, അവരെ തിരിച്ചറിയാന്‍ കഴിയുന്ന തരത്തിലുള്ള മറ്റ അടയാളങ്ങളോ പ്രചരിപ്പിക്കരുതെന്ന സുപ്രീംകോടതി വിലക്കിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ ഇതില്‍ നിന്നും പിന്തിരിഞ്ഞ സാഹചര്യത്തില്‍ നവമാധ്യമങ്ങളിലൂടെ നിരപരാധികളെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് നിരവധി വ്യാജഫോട്ടോകളാണ് പ്രചരിക്കുന്നത്.

വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ് . വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, മലയാളം യുകെ യുടേത് അല്ല .

Comments

Comments are closed.

RELATED NEWS

RECENT POSTS
Copyright © . All rights reserved