WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലണ്ടൻ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണം ആഘോഷം സെപ്റ്റംബർ 26 ശനിയാഴ്ച വിപുലമായ പരിപാടികളോടെ നടക്കും. വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ (731–735 London Road, Thornton Heath, CR7 6AU) വൈകുന്നേരം 5 മണി മുതൽ ആഘോഷ പരിപാടികൾ ആരംഭിക്കും.
മാവേലി എഴുന്നള്ളത്ത്, ഭദ്രദീപം, ഓണം വിളംബരം, ഭക്തിഗാനസുധ, ഭരതനാട്യം (അവതരണം – സംഗീത വിശ്വൻ ), തിരുവാതിര (അവതരണം – GSS വനിത വേദി), മോഹിനിയാട്ടം (അവതരണം – ശ്രുതി വിജയൻ)  തുടങ്ങിയ വിവിധ കലാ-സാംസ്കാരിക പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറും. തുടർന്ന് ദീപാരാധനയും
ആഘോഷത്തിന്റെ ഭാഗമായി പ്രസാദ ഊട്ട് (ഓണസദ്യ)യും ഒരുക്കിയിട്ടുണ്ട്. ലണ്ടനിലെ മലയാളി സമൂഹത്തിനും കുടുംബങ്ങൾക്കും ഒരുമിച്ച് ഓണം ആഘോഷിക്കാനുള്ള അവസരമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
തീയതി: 26 സെപ്റ്റംബർ 2026, ശനിയാഴ്ച
സമയം: വൈകുന്നേരം 5 മണി മുതൽ
വേദി: West Thornton Community Centre, Thornton Heath, London
കൂടുതൽ വിവരങ്ങൾക്കും പ്രസാദ ഊട്ട് വഴിപാടായി നടത്താൻ താത്പര്യം ഉള്ളവർക്കും സംഘാടകരെ ബന്ധപ്പെടാം.
സുരേഷ് ബാബു – 07828137478
അനൂപ് ശശി  -07743024090
രമ രാജൻ – 07576492822
ശാലിനി രവി – 07529394745