WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗ്രേവ്സെന്റ് (കെന്റ്): യുണൈറ്റഡ് കിംഗ്ഡം കെന്റ് ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തിൽ കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ  നേതൃത്വത്തിൽ സംഘടിപ്പിച്ച  വിനായക ചതുർത്ഥി ആഘോഷത്തിന്റ ഭാഗമായി വിനായക ഭക്തർക്കായി സംഘടിപ്പിച്ച സൂര്യകാലടി അഷ്ടദ്രവ്യ മഹാഗണപതിഹോമം ഭക്തിസാന്ദ്രമായി സമാപിച്ചു.
സെപ്റ്റംബർ 20 ഞായറാഴ്ച രാവിലെ 10 മണി മുതൽ ഡബ്ബ്സ് ഫെയ്സ് ഫാം, ഗ്രേവ്സെന്റ് (DA13 9BL)ൽ വെച്ചാണ് ചടങ്ങുകൾ നടന്നത്.
കേരളത്തിലെ പ്രശസ്ത താന്ത്രികാചാര്യൻ മുഖ്യകാർമ്മികൻ തന്ത്രി ബ്രഹ്മശ്രീ. സൂര്യകാലടി സൂര്യൻ, ജയസൂര്യൻ ഭട്ടതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു. ഐശ്വര്യം, സമാധാനം, ദിവ്യാനുഗ്രഹം എന്നിവ നൽകുന്ന നാളികേരവും മറ്റ് ശുഭകരമായ ദ്രവ്യങ്ങളും അഗ്നിയിൽ അർപ്പിക്കുന്ന അതീവ പവിത്രമായ ചടങ്ങാണ് അഷ്ടദ്രവ്യ മഹാഗണപതിഹോമം. തടസ്സങ്ങൾ നീക്കുന്നവനും ജ്ഞാനം നൽകുന്നവനുമായ ഗണപതിക്ക് സമർപ്പിച്ചിരിക്കുന്ന ഈ അനുഗ്രഹീത മഹോത്സവത്തിൽ കെന്റ് ഉൾപ്പെടെ യു.കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു.
പരിപാടി വിജയകരമാക്കാൻ സഹകരിച്ച എല്ലാ ഭക്തജനങ്ങൾക്കും, വോളണ്ടിയേഴ്സിനും, സ്പോൺസർമാർക്കും കെന്റ് അയ്യപ്പ ക്ഷേത്ര കമ്മിറ്റി നന്ദി രേഖപ്പെടുത്തി.