പ്രശസ്ത ഗായകനും സിനിമ സംഗീത സംവിധായകനുമായ കെ. ജി കൃഷ്ണയുടെ ഏറ്റവും പുതിയ സംഗീത ആൽബം പുറത്തിറങ്ങി. ശ്രീമംഗലം ക്രിയേഷൻസിൻ്റെ ബാനറിൽ “പ്രണയ നയനങ്ങൾ ” വളരെ വ്യത്യസ്തമായ രൂപപരിണാമങ്ങളിൽ എത്തപ്പെടുകയും, കടലോളം സങ്കടങ്ങൾ മാറ്റി വച്ച് ഇരു വഴിപിരിയുകയും ചെയ്യുന്ന രണ്ടു പ്രണയ മിഥുനങ്ങളുടെ കഥ പറയുന്നു.മലയാളത്തിൻ്റെ എക്കാലത്തെയും പ്രിയപ്പെട്ട ഗായിക കെ.എസ് . ചിത്രയുടെ മനോഹരമായ ആലാപനം ആൽബത്തിൻ്റെ മാറ്റുകൂട്ടുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കെ.ജി.കൃഷ്ണയുടെ സംഗീതത്തിൽ വർഷങ്ങൾക്കു മുൻപ് കെ.എസ്.ചിത്ര പാടിയ “ഈശോ മിശിഹ ” എന്ന കൃസ്തീയ ഭക്തിഗാനം മില്യൺ പ്രേക്ഷകർ ഇതിനോടകം കണ്ടു കഴിഞ്ഞു. എസ്. ജാനകി പാടിയ “ദക്ഷിണ ” എന്ന ഹിന്ദു ഭക്തിഗാന ആൽബം ഒന്നര ലക്ഷം സിഡിയോളം വിറ്റഴിഞ്ഞു. യൂ ടൂബിൽ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു കഴിഞ്ഞു ഈ ആൽബങ്ങൾ.