ഒരു നാടിൻറെ മുഴുവൻ സങ്കട കണ്ണീര് ഏറ്റുവാങ്ങി അശ്വതി വിജയൻ യാത്രയായി. ഭർത്താവ് ജിജോഷ് മിത്രയേയും മക്കളായ ദിക്ഷയേയും ദയാലുവിനെയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് ആർക്കും അറിയില്ലായിരുന്നു. പ്രത്യേക വിമാനത്തിൽ ഇന്നലെ രാവിലെ എത്തിച്ച മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

  തലയിടിപ്പിച്ചു വീണു ബോധരഹിതയായതോടെ ബലാല്‍സംഗം ചെയ്തു; ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തില്‍ ചവിട്ടി എല്ലുകള്‍ ഒടിച്ചു, ഹരികൃഷ്ണയെ കൊലപ്പെടുത്തിയത് അതിക്രൂരമായി....

സൗദി അറേബ്യയിലെ കിങ് ഖാലിദ് ആശുപത്രിയിൽ നേഴ്സുമാരായിരുന്ന അശ്വതിയും കൂട്ടുകാരി കോട്ടയം കുറവിലങ്ങാട് സ്വദേശി ഷിൻസി ഫിലിപ്പും ഈ മാസം ജൂലൈ 4 -നാണ് വാഹനാപകടത്തിൽ മരണമടഞ്ഞത് . ഷിൻസി ഫിലിപ്പിൻ്റെ മൃതദേഹ സംസ്കാരം ഇന്നാണ് .