ബെഡ് ഫോർഡിലെ സെൻറ് അൽഫോൻസാ മിഷനിൽ കഴിഞ്ഞ മൂന്നുവർഷം സേവനം അനുഷ്ഠിച്ച വികാരി ഫാ. എബിൻ നീറുവേലിക്ക് ഇടവകാംഗങ്ങൾ യാത്രയയപ്പ് നൽകും. ഇതോടൊപ്പം സെൻറ് അൽഫോൻസാ മിഷനിലേയ്ക്ക് പുതിയതായി സ്ഥാനം ഏൽക്കുന്ന ഫാ. എൽവിസ് ജോസ് കോച്ചേരിക്ക് അന്നേദിവസം സ്വീകരണവും നൽകും.

സെപ്റ്റംബർ 22-ാം തീയതി ഞായറാഴ്ച 5 മണിക്ക് ബഹുമാനപ്പെട്ട വൈദികരുടെ നേതൃത്വത്തിൽ കുർബാനയും തുടർന്നാണ് യാത്രയയപ്പും സ്വീകരണവും ഒരുക്കിയിരിക്കുന്നത്. ഫാ. എബിൻ നീറുവേലിയുടെ നേതൃത്വത്തിലാണ് സെൻറ് അൽഫോൻസാ കമ്മ്യൂണിറ്റി മിഷൻ പദവിയിലേക്ക് ഉയർന്നത്. ഇതോടൊപ്പം സഹ വികാരിയായിരുന്ന ഫാ. ജോബിൻ കൊശാക്കലിനും യാത്രയയപ്പും നൽകുന്നതായിരിക്കും.