ജോർജ് മാത്യു
ബർമിങ്ഹാം: ബർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ കാവൽപിതാവും, സഭയുടെ പ്രഥമ രക്തസാക്ഷിയുമായ സ്തെഫനോസ് സഹദായുടെ ഓർമ്മ പെരുന്നാൾ ഭക്തിനിർഭരമായി ആചരിച്ചു. പെരുന്നാൾ ചടങ്ങുകൾക്ക് ഫാ. സോണി സണ്ണി മുഖ്യ കാർമികത്വം വഹിച്ചു. ഫാ. റിക്കു ചെറിയാൻ, ഫാ. വർഗീസ് ജോൺ, ഇടവക വികാരി ഫാ. ബിനോയ് ജോഷ്വാ എന്നിവർ സഹകാർമികരായിരുന്നു.

ശനിയാഴ്ച വൈകിട്ട് കൊടിയേറ്റ്, സന്ധ്യപ്രാർത്ഥന, വചനപ്രഘോഷണം എന്നിവ നടന്നു. ഞായറാഴ്ച രാവിലെ പ്രഭാതനമസ്കാരം, വിശുദ്ധ മൂന്നിൻ മേൽ കുർബാന, പ്രസംഗം, മധ്യസ്ഥപ്രാർത്ഥന, പ്രദിക്ഷണം, ആശീർവാദം, നേർച്ചവിളമ്പ്, സ്നേഹവിരുന്ന് എന്നിവ പ്രധാന ചടങ്ങുകളായി സംഘടിപ്പിച്ചു.
കുർബാന മധ്യേ നടത്തിയ പ്രസംഗത്തിൽ ക്രിസ്തു സാക്ഷ്യത്തിന്റെ യഥാർത്ഥ പ്രതീകമായിരുന്നു സ്തെഫനോസ് സഹദായെന്ന് ഫാ. റിക്കു ചെറിയാൻ ചൂണ്ടിക്കാട്ടി.

ഇടവക വികാരി ഫാ. ബിനോയ് ജോഷുവ, ട്രസ്റ്റി എബ്രഹാം കുര്യൻ, സെക്രട്ടറി മിഥുൻ തോമസ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ആത്മീയ സംഘടനകളുടെ ഭാരവാഹികൾ എന്നിവർ പെരുന്നാൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ലേലത്തിനുശേഷം കൊടിയിറക്കോടുകൂടി പെരുന്നാൾ സമാപിച്ചു.












Leave a Reply