ഓഹരി ഇടപാടുകള്‍ക്ക് വളരെ വേഗത്തില്‍ ഓണ്‍ലൈന്‍ ഡിമാറ്റ് അക്കൗണ്ട് തുറക്കാവുന്ന പുതിയ സേവനം ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. ഫെഡറല്‍ ബാങ്കിന്റെ ഇന്റര്‍നെറ്റ് ബാങ്കിങ് പോര്‍ട്ടലായ ഫെഡ്‌നെറ്റ് വഴി ഒരു മിനിറ്റിനകം ഡിജിറ്റല്‍ ഡിമാറ്റ് അക്കൗണ്ട് തുറക്കാന്‍ ഇനി ഉപഭോക്താക്കള്‍ക്ക് കഴിയും. ഇന്ത്യയില്‍ ആദ്യമായി ഈ സേവനം അവതരിപ്പിക്കുന്ന ബാങ്കാണ് ഫെഡറല്‍ ബാങ്ക്.

ഇന്‍സ്റ്റന്റ് ഡിമാറ്റ് അക്കൗണ്ട് തുറക്കാനുള്ള സേവനം പൂര്‍ണമായും കടലാസ് രഹിതമായി ഏതു സമയത്തും പോര്‍ട്ടലില്‍ ലഭ്യമാണ്. ഇതോടെ ഓഹരി വിപണിയിലെ നിക്ഷേപകര്‍ക്കും ഇടപാടുകാര്‍ക്കുമുള്ള എല്ലാ സേവനങ്ങളും പൂര്‍ണതോതില്‍ നല്‍കാന്‍ ഇനി ഫെഡറല്‍ ബാങ്കിനു കഴിയും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സേവിംഗ്‌സ്, ഡിമാറ്റ് അക്കൗണ്ടുകള്‍ ഉടനടി തുറക്കാനും പ്രമുഖ ഓഹരി ബ്രോക്കിങ് സ്ഥാപനങ്ങളുമായി ചേര്‍ന്ന് ട്രേഡിംഗ് അക്കൗണ്ടുകള്‍ തുറക്കുന്നതിന് നേരിട്ടെത്തിയും നല്‍കുന്ന സേവനവും ഫെഡറല്‍ ബാങ്കില്‍ ലഭ്യമാണ്. ഈ ഓണ്‍ലൈന്‍ ഡിമാറ്റ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് ഐപിഒ അപേക്ഷ, എന്‍.എഫ്.ഒ, ട്രേഡിങ് എന്നിവയ്‌ക്കെല്ലാം ഉപയോഗിക്കാമെന്ന് നാഷണല്‍ സെക്യൂരിറ്റീസ് ഡെപോസിറ്ററി ലിമിറ്റഡ് (എന്‍.എസ്.ഡി.എല്‍) എം.ഡിയും സിഇഒയുമായ ജി.വി നാഗേശ്വര റാവു പറഞ്ഞു.