പന്തുരുളാൻ മണിക്കൂറുകൾ മാത്രം ! പുൽത്തകിടികളൊരുങ്ങി, ആരവങ്ങൾക്കായ്……

പന്തുരുളാൻ മണിക്കൂറുകൾ മാത്രം ! പുൽത്തകിടികളൊരുങ്ങി, ആരവങ്ങൾക്കായ്……
June 12 10:50 2018 Print This Article

 

ആ​​റ് ഭൂ​​ഖ​​ണ്ഡ​​ങ്ങ​​ൾ, 32 ടീ​​മു​​ക​​ൾ, 12 സ്റ്റേ​​ഡി​​യ​​ങ്ങ​​ൾ… ഭൂ​​ഗോ​​ള​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ രാ​​ജ്യം കാ​​ത്തി​​രി​​ക്കു​​ന്നു, കാ​​ൽ​​പ്പ​​ന്തു​​ക​​ളി​​യു​​ടെ ആ​​ര​​വ​​ങ്ങ​​ൾ​​ക്കാ​​യി, പു​​ൽ​​ത്ത​​കി​​ടി​​യെ തീ​​പ്പൊള്ള​​ലേ​​ൽ​​പ്പി​​ക്കു​​ന്ന പോ​​രാ​​ട്ട​​ങ്ങ​​ൾ​​ക്കാ​​യി…
റ​​ഷ്യ​​ൻ ലോ​​ക​​ക​​പ്പ് ഫുട്ബോളിലെ വേദികളിലേ​​ക്ക് ഒ​​രു എ​​ത്തി​​നോ​​ട്ടം…ഫി​​​ഷ്റ്റ് സ്റ്റേ​​​ഡി​​​യംന​​​ഗ​​​രം: സോ​​​ച്ചി,
ക​​പ്പാ​​സി​​റ്റി: 48,000

2014 സോ​​​ച്ചി വി​​​ന്‍റ​​​ര്‍ ഒ​​​ളി​​​മ്പി​​​ക്‌​​​സി​​​നാ​​​യി നി​​​ര്‍മി​​​ച്ച​ സ്റ്റേ​​​ഡി​​​യം. 2017 ഫി​​​ഫ കോ​​​ണ്‍ഫെ​​​ഡ​​​റേ​​​ഷ​​​ന്‍സ് മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ ഇ​​​വി​​​ടെ ന​​​ട​​​ന്നി​​​രു​​​ന്നു.

ഫി​​​ഷ്റ്റ് പ​​​ര്‍വ​​​ത​​​ത്തി​​​ന്‍റെ പേ​​​രി​​​ലാ​​​ണ് സ്റ്റേ​​​ഡി​​​യം അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്. കോ​​​കാ​​​സ​​​സ് പ​​​ര്‍വ​​​ത​​​നി​​​ര​​​യി​​​ലെ ഉ​​​യ​​​ര്‍ന്ന കൊ​​​ടു​​​മു​​​ടി​​​യാ​​​ണ് ഫി​​​ഷ്റ്റ് പ​​​ര്‍വ​​​തം. റ​​​ഷ്യ​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക ഭാ​​​ഷ​​​യാ​​​യ അ​​​ഡ്യാ​​​ഗെ​​​യാ​​​നി​​​ല്‍ ഫി​​​ഷ്റ്റ് എ​​​ന്ന വാ​​​ക്കി​​​ന് വെ​​​ളു​​​ത്ത ത​​​ല​​​യെ​​​ന്നാ​​​ണ് അ​​​ര്‍ഥം. മ​​​ഞ്ഞ് നി​​​റ​​​ഞ്ഞ കൊ​​​ടു​​​മു​​​ടി​​​യു​​​ടെ മു​​​ക​​​ള്‍വ​​​ശം പോ​​​ലെ സ്റ്റേഡി​​​യ​​​ത്തി​​​ന്‍റെ മു​​​ക​​​ള്‍ത്ത​​​ട്ട് തോ​​​ന്നി​​​പ്പി​​​ക്കും.

ക​​​സാ​​​ന്‍ അ​​​രീ​​​ന

ന​​​ഗ​​​രം: ക​​​സാ​​​ന്‍,
ക​​​പ്പാ​​​സി​​​റ്റി: 45,000

2013ലെ ​​​സ​​​മ്മ​​​ര്‍ വേ​​​ള്‍ഡ് യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി ഗെ​​​യിം​​​സി​​​നു​​​വേ​​​ണ്ടി നി​​​ര്‍മി​​​ച്ച​​​ത്. ഗെ​​​യിം​​​സ് സ​​​മാ​​​പി​​​ച്ച​​​ശേ​​​ഷം ഫു​​​ട്‌​​​ബോ​​​ള്‍ ഗ്രൗ​​​ണ്ടാ​​​ക്കി മാ​​​റ്റി. 2013 ഓ​​​ഗ​​​സ്റ്റി​​​ല്‍ റൂ​​​ബ​​​ന്‍ ക​​​സാ​​​ന്‍-​​​ലോ​​​കോ​​​മോ​​​ട്ടി​​​വ് മോ​​​സ്‌​​​കോ മ​​​ത്സ​​​ര​​​മാ​​​ണ് ഇ​​​വി​​​ടെ ആ​​​ദ്യം ന​​​ട​​​ന്ന​​​ത്. ക​​​സാ​​​ന്‍ക ന​​​ദി​​​യു​​​ടെ തീ​​​ര‍ത്തു​​​ള്ള സ്റ്റേ​​​ഡി​​​യം ഒ​​​രു വെ​​​ള്ള​​യാ​​മ്പ​​​ല്‍ പോ​​​ലെ തോ​​​ന്നി​​​ക്കും.

ക​​​ളി​​​ന്‍ഗ​​​ഡ് സ്റ്റേ​​​ഡി​​​യം

ന​​​ഗ​​​രം: ക​​​ളി​​​ന്‍ഗ​​​ഡ്,
ക​​​പ്പാ​​​സി​​​റ്റി: 35,000

റ​​​ഷ്യ ലോ​​​ക​​​ക​​​പ്പി​​​നാ​​​യി ഒ​​​ക്‌​​​സ്റ്റി​​​യാ​​​ബ്ര​​​സ്‌​​​കി ദ്വീ​​​പി​​​ലാ​​​ണ് ക​​​ളി​​​ഗ​​​ഡ് സ്‌​​​റ്റേ​​​ഡി​​​യം നി​​​ര്‍മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ക​​​ളി​​​ന്‍ഗ​​​ഡി​​​ന്‍റെ കേ​​​ന്ദ്ര​​​ഭാ​​​ഗ​​​ത്താ​​​ണ് സ്റ്റേ​​​ഡി​​​യം. ക​​​ഴി​​​ഞ്ഞ കു​​​റേ നൂ​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി ആ​​​രാ​​​ലും ശ്ര​​​ദ്ധി​​​ക്ക​​​പ്പെ​​​ടാ​​​തെ കി​​​ട​​​ന്ന ഈ ​​​ദ്വീ​​​പി​​​ന്‍റെ വ​​​ള​​​ര്‍ച്ച​​​യെ ഉ​​​ദ്ദേ​​​ശി​​​ച്ചാ​​​ണ് സ്‌​​​റ്റേ​​​ഡി​​​യം നി​​​ര്‍മി​​​ച്ച​​​ത്. ലോ​​​ക​​​ക​​​പ്പി​​​നു​​​ശേ​​​ഷം സ്റ്റേ​​​ഡി​​​യ​​​ത്തി​​​നു ചു​​​റ്റും താ​​​മ​​​സി​​​ക്കാ​​​നു​​​ള്ള കെ​​​ട്ടി​​​ട​​​ങ്ങ​​​ള്‍ നി​​​ര്‍മി​​​ക്കും. ഇ​​​വ​​​യോ​​​ടു ചേ​​​ര്‍ന്ന് പാ​​​ര്‍ക്കു​​​ക​​​ള്‍, തു​​​റ​​​മു​​​ഖ​​​ങ്ങ​​​ള്‍, പെ​​​ര്‍ഗോ​​​ള ന​​​ദി​​​യു​​​ടെ ചു​​​റ്റും ചി​​​റ​​​യും നി​​​ര്‍മി​​​ക്കും.
ക​​​ളി​​​ന്‍ഗ​​​ഡ് സ്റ്റേ​​​ഡി​​​യം വി​​​വി​​​ദോ​​​ദ്ദേ​​​ശ്യ സ്‌​​​റ്റേ​​​ഡി​​​യ​​​മാ​​​ണ്. ഫു​​​ട്‌​​​ബോ​​​ളി​​​നു പു​​​റ​​​മെ മ​​​റ്റ് കാ​​​യി​​​ക വി​​​നോ​​​ദ​​​ങ്ങ​​​ള്‍, സം​​​ഗീ​​​ത പ​​​രി​​​പാ​​​ടി​​​ക​​​ള്‍ എ​​​ന്നി​​​വ​​​യും ന​​​ട​​​ത്താ​​​നാ​​​കും

വോ​​​ള്‍ഗോ​​​ഗ്ര​​​ഡ് അ​​​രീ​​​ന 

ന​​ഗ​​രം: വോ​​​ള്‍ഗോ​​​ഗ്ര​​​ഡ്,
ക​​​പ്പാ​​​സി​​​റ്റി: 45,000

പ​​​ഴ​​​യ സെ​​​ന്‍ട്ര​​​ല്‍ സ്‌​​​റ്റേ​​​ഡി​​​യം ഇ​​​ടി​​​ച്ചു​​​നി​​​ര​​​ത്തി​​​യ സ്ഥാ​​​ന​​​ത്താ​​​ണ് വോ​​​ള്‍ഗോ​​​ഗ്ര​​​ഡ് അ​​​രീ​​​ന നി​​​ര്‍മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പ്ര​​​സി​​​ദ്ധ​​​മാ​​​യ വോ​​​ള്‍ഗ ന​​​ദി​​​യു​​ടെ തീ​​​ര​​​ത്താ​​​ണ് സ്‌​​​റ്റേ​​​ഡി​​​യം. മാ​​​മാ​​​യേ​​​വ കു​​​ര്‍ഗാ​​​ന്‍ യു​​​ദ്ധ സ്മാ​​​ര​​​ക​​​ത്തി​​​ന്‍റെ അ​​​ടി​​​വാ​​​ര​​​ത്തി​​​ലാ​​​ണ് സ്ഥി​​തി​​ചെ​​യ്യു​​ന്ന​​ത്. പ്രാ​​ദേ​​ശി​​ക ഫു​​​ട്‌​​​ബോ​​​ള്‍ ആ​​​രാ​​​ധ​​​ക​​​രു​​​ടെ മെ​​​ക്ക​​​യെ​​​ന്നാ​​​ണ് അ​​​റി​​​യ​​​പ്പെ​​​ട്ട​​​ത്.

നി​​​ഷ്‌​​​നി നോ​​​വ്‌​​​ഗോ​​​റോ​​​ഡ് സ്റ്റേ​​​ഡി​​​യം

ന​​​ഗ​​​രം: നി​​​ഷ്‌​​​നി നോ​​​വ്‌​​​ഗോ​​​റോ​​​ഡ്,
ക​​​പ്പാ​​​സി​​​റ്റി: 45,000

രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും ആ​​​ക​​​ര്‍ഷ​​​ക​​​മാ​​​യ സ്ഥാ​​​ന​​​ത്ത് സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന​​​ സ്റ്റേ​​​ഡി​​​യം. വോ​​​ള്‍ഗാ ന​​​ദി​​​യു​​​ടെ​​​യും ഒ​​​കാ ന​​​ദി​​​യു​​​ടെ​​​യും സം​​​ഗ​​​മസ്ഥാ​​​ന​​​ത്ത്, അ​​​ല​​​ക്‌​​​സാ​​​ണ്ട​​​ര്‍ നെ​​​വ്‌​​​സ്‌​​​കി ക​​​ത്തീ​​​ഡ്ര​​​ലി​​​ന് അ​​​ടു​​​ത്താ​​​ണ് സ്‌​​​റ്റേ​​​ഡി​​​യം. ഒ​​​കാ ന​​​ദി​​​യു​​​ടെ മ​​​റു​​​ക​​​ര​​​യി​​​ലു​​​ള്ള നി​​​ഷ്‌​​​നി നോ​​​വ്‌​​​ഗോ​​​റോ​​​ഡ് ക്രെം​​​ലി​​​ന്‍റെ മ​​​നോ​​​ഹാ​​​രി​​​ത​​​യും ഈ ​​​പ്ര​​​ദേ​​​ശം വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്നു.

എ​​​കാ​​​ടെ​​​റി​​​ന്‍ബ​​​ര്‍ഗ് അ​​​രീ​​​ന

ന​​​ഗ​​​രം: എ​​​കാ​​​ടെ​​​റി​​​ന്‍ബ​​​ര്‍ഗ്,
ക​​​പ്പാ​​​സി​​​റ്റി: 35000

രാ​​​ജ്യ​​​ത്തെ പ​​​ഴ​​​ക്ക​​​മു​​​ള്ള ഫു​​​ട്‌​​​ബോ​​​ള്‍ ക്ല​​​ബ്ബു​​​ക​​​ളി​​​ല്‍ ഒ​​​ന്നാ​​​യ എ​​​ഫ്‌​​​സി ഉ​​​റാ​​​ലി​​​ന്‍റെ ഹോം ​​​ഗ്രൗ​​​ണ്ട്. 1953ലാ​​​ണ് സ്‌​​​റ്റേ​​​ഡി​​​യം നി​​​ര്‍മി​​​ച്ച​​​ത്. സ്റ്റേ​​​ഡി​​​യ​​​ത്തി​​​നു പ​​​ല അ​​​റ്റു​​​കു​​​റ്റ​​​പ്പ​​​ണി​​​കളും‍ ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും ഒ​​​രി​​​ക്ക​​​ലും ച​​​രി​​​ത്ര​​​പ്ര​​​സി​​​ദ്ധ​​​മാ​​​യ മു​​​ഖ​​​വാ​​രം പൊ​​​ളി​​​ച്ചു​​​മാ​​​റ്റി​​​യി​​​ല്ല. നി​​​ര്‍മി​​​തി​​​യി​​​ലു​​​ള്ള പൈ​​​തൃ​​​കം അ​​​ധി​​​കൃ​​​ത​​​ര്‍ സം​​​ര​​​ക്ഷി​​​ച്ചു​​​പോ​​​ന്നു.

റ​ഷ്യ​ൻ ലോ​ക​ക​പ്പി​ന് ഇ​നി ശേ​ഷി​ക്കു​ന്ന​ത് 37 ദി​ന​ങ്ങ​ൾ മാ​ത്രം. ക​ളി​യാ​ര​വ​ങ്ങ​ൾ​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന മ​നോ​ഹ​ര സ്റ്റേ​ഡി​യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള തു​ട​ർ​ച്ച…

സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്‌​​​സ​​​ബ​​​ര്‍ഗ് സ്റ്റേ​​​ഡി​​​യം

ന​​ഗ​​രം: സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്‌​​​സ്ബ​​​ര്‍ഗ്,
ക​​​പ്പാ​​​സി​​​റ്റി: 67,000

ക്രെ​​​സ്റ്റോ​​​വ്‌​​​സ്‌​​​കി ദ്വീ​​​പി​​​ലെ കി​​​രോ​​​വ് സ്‌​​​റ്റേ​​​ഡി​​​യ​​​ത്തി​​​ന്‍റെ സ്ഥാ​​​ന​​​ത്താ​​​ണ് സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്‌​​​സ്ബ​​​ര്‍ഗി​​​ലെ പു​​​തി​​​യ സൂ​​​പ്പ​​​ര്‍ മോ​​​ഡേ​​​ണ്‍ സ്റ്റേ​​​ഡി​​​യം നി​​​ര്‍മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പ്ര​​​ശ​​​സ്ത ജാ​​​പ്പ​​​നീ​​​സ് ആ​​​ര്‍ക്കി​​​ടെ​​​ക്ട് കി​​​ഷോ കു​​​റോ​​​സാ​​​വ​​​യാ​​​ണ് സ്റ്റേഡി​​​യം നി​​​ര്‍മി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ടെ​​​ന്‍ഡ​​​ര്‍ നേടിയ​​​ത്. 2017 കോ​​​ണ്‍ഫെ​​​ഡ​​​റേ​​​ഷ​​​ന്‍സ് ക​​​പ്പി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന മ​​​ത്സ​​​ര​​​വും ഫൈ​​​ന​​​ലും ഇ​​​വി​​​ടെ​​​യാ​​​യി​​​രു​​​ന്നു. ഗ​​​ള്‍ഫ് ഓ​​​ഫ് ഫി​​​ന്‍ലാ​​​ന്‍ഡി​​​ന്‍റെ തീ​​​ര​​​ത്ത് സ്‌​​​പെ​​​യ്‌​​​സ്ഷി​​​പ്പ് ഇ​​​റ​​​ങ്ങു​​​ന്ന​​​തു​​​പോ​​​ലെ​​​യു​​​ള്ള കാ​​​ഴ്ച​​​യാ​​​ണ് സ്റ്റേഡി​​​യം ന​​​ല്‍കു​​​ന്ന​​​ത്. ഏ​​​ഴു നി​​​ല​​​ക​​​ളു​​​ള്ള സ്റ്റേ​​​ഡി​​​യ​​​ത്തി​​​ന് 79 മീ​​​റ്റ​​​ര്‍ ഉ​​​യ​​​ര​​​മാ​​​ണു​​​ള്ള​​​ത്.

ലോ​​​ക​​​ത്തെ ഏ​​​റ്റ​​​വും ആ​​​ധു​​​നി​​​ക​​​വും സാ​​​ങ്കേ​​​തി​​​ക​​​​​​ത്തികവുമുള്ള സ്റ്റേഡി​​​യ​​​ം. ഉ​​​ള്ളി​​​ലേ​​​ക്കു മ​​​ട​​​ക്കി​​​വയ്ക്കാ​​​വു​​​ന്ന മേ​​​ല്‍ക്കൂ​​​ര​​​യും ചെ​​​രി​​​ക്കാ​​​വു​​​ന്ന ഫു​​​ട്‌​​​ബോ​​​ള്‍ പി​​​ച്ചു​​​മാ​​​ണ്. വ​​​ര്‍ഷ​​​ത്തി​​​ല്‍ എ​​​ല്ലാ കാ​​​ല​​​ത്തും ഏ​​​തു ത​​​ര​​​ത്തി​​​ലു​​​ള്ള മ​​​ത്സ​​​ര​​​വും ഇ​​​വി​​​ടെ ന​​​ട​​​ത്താ​​​നാ​​​കും. സ്റ്റേ​​​ഡി​​​യ​​​ത്തി​​​നു​​​ള്ളി​​​ലെ താ​​​പ​​​നി​​​ല എ​​​പ്പോ​​​ഴും 15 ഡി​​​ഗ്രി സെ​​​ല്‍ഷസാ​​​ണ്.

ലു​​​ഷ്‌​​​നി​​​കി സ്റ്റേഡി​​​യം 

ന​​​ഗ​​​രം: മോ​​​സ്‌​​​കോ,
ക​​​പ്പാ​​​സി​​​റ്റി: 80,000

റ​​​ഷ്യ ലോ​​​ക​​​ക​​​പ്പി​​​ന്‍റെ പ്ര​​​ധാ​​​ന സ്റ്റേ​​​ഡി​​​യം. 1956ല്‍ ​​​ന​​​ട​​​ന്ന സ്പാ​​​ര്‍ടാ​​​കി​​​ഡി​​​ന് ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ഈ ​​​സ്റ്റേ​​​ഡി​​​യം നി​​​ര്‍മി​​​ച്ച​​​ത്. റ​​​ഷ്യ​​​ന്‍ ഫു​​​ട്‌​​​ബോ​​​ള്‍ ടീ​​​മി​​​ന്‍റെ മ​​​ത്സ​​​ര​​​ങ്ങ​​​ളെ​​​ല്ലാം ഇ​​​വി​​​ടെ​​​യാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്. 1999ലെ ​​​യൂ​​​റോ​​​പ്പ ലീ​​​ഗ്, 2008ലെ ​​​ചാ​​​മ്പ്യ​​​ന്‍സ് ലീ​​​ഗ് ഫൈ​​​ന​​​ല്‍ മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ ന​​​ട​​​ന്ന​​​ത് ഇ​​​വി​​​ടെ​​​യാ​​​യി​​​രു​​​ന്നു. ലോ​​​ക​​​ക​​​പ്പി​​​നാ​​​യി ഇ​​​തി​​​ന്‍റെ നി​​​ര്‍മാ​​​ണം 2013ലാ​​​ണ് ആ​​​രം​​​ഭി​​​ച്ച​​​ത്. സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലെ അ​​​ത്‌​​​ല​​​റ്റി​​​ക്‌​​​സ് ട്രാ​​​ക്ക് എ​​​ടു​​​ത്തു മാ​​​റ്റി.

സ്പാ​​​ര്‍ട്ക് അ​​​രീ​​​ന

ന​​​ഗ​​​രം: മോ​​​സ്‌​​​കോ,
ക​​​പ്പാ​​​സി​​​റ്റി: 45,000

ജ​​​ന​​​ങ്ങ​​​ളു​​​ടെ ടീം ​​​എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന റ​​​ഷ്യ​​​യി​​​ല്‍ ഏ​​​റ്റ​​​വും ജ​​​ന​​​പ്രീ​​​തി​​​യു​​​ള്ള ഫു​​​ട്‌​​​ബോ​​​ള്‍ ക്ല​​​ബ്ബു​​​ക​​​ളി​​​ല്‍ ഒ​​​ന്നാ​​​യ സ്പാ​​​ര്‍ട​​​ക് മോ​​​സ്‌​​​കോ​​​യു​​​ടെ ഹോം ​​​ഗ്രൗ​​​ണ്ട്. 1922ല്‍ ​​​ക്ല​​​ബ് സ്ഥാ​​​പി​​​ത​​​മാ​​​യ​​​പ്പോ​​​ള്‍ സ്വ​​​ന്തം ഗ്രൗ​​​ണ്ടി​​​ല്ലാ​​​യി​​​രു​​​ന്നു. 2010ല്‍ ​​​മോ​​​സ്‌​​​കോ​​​യു​​​ടെ മു​​​ന്‍ വി​​​മാ​​​ന​​​ത്താ​​​വ​​​ളം നി​​​ല​​​നി​​​ന്ന ടു​​​ഷി​​​നോ ജി​​​ല്ല​​​യി​​​ല്‍ സ്പാ​​​ര്‍ട​​​ക് സ്വ​​​ന്ത​​​മാ​​​യി 45000 പേ​​​രെ ഇ​​​രു​​​ത്താ​​​വു​​​ന്ന സ്റ്റേ​​​ഡി​​​യം നി​​​ര്‍മി​​​ച്ചു. റ​​​ഷ്യ​​​യു​​​ടെ അ​​​ഭി​​​മാ​​​ന സ്റ്റേ​​​ഡി​​​യ​​​മാ​​​ണി​​​ത്. സ്റ്റേ​​​ഡി​​​യ​​​ത്തി​​​ന്‍റെ മു​​​ഖ​​​പ്പി​​​ല്‍ നൂ​​​റി​​​ലേ​​​റെ ചെ​​​റി​​​യ വ​​​ജ്ര​​​ങ്ങ​​​ളി​​​ല്‍ സ്‌​​​പാ​​ര്‍ട​​​കി​​​ന്‍റെ ലോ​​​ഗോ തെ​​​ളി​​​ക്കു​​​ന്നു.

സ​​​മാ​​​ര അ​​​രീ​​​ന

ന​​​ഗ​​​രം: സ​​​മാ​​​ര,
ക​​​പ്പാ​​​സി​​​റ്റി: 45,000

റേ​​​ഡി​​​യോ​​​റ്റ്‌​​​ സെ​​​ന്‍റ​​​ര്‍ ജി​​​ല്ല​​​യി​​​ലെ സ​​​മാ​​​രാ അ​​​രീ​​​ന​​​യു​​​ടെ നി​​​ര്‍മാ​​​ണം 2014 ജൂ​​​ലൈ 21നാ​​​ണ് ആ​​​രം​​​ഭി​​​ച്ച​​​ത്. സ്ഫ​​​ടി​​​ക കും​​​ഭ​​​ഗോ​​​പു​​​രം പോ​​​ലെയാണ് സ്റ്റേഡി​​​യ​​​ത്തി​​​ന്‍റെ ആ​​​കൃ​​​തി.

റോ​​​സ്റ്റോവ് അ​​​രീ​​​ന 

ന​​​ഗ​​​രം: റോ​​​സ്റ്റോ​​​വ് ഓ​​​ണ്‍ ഡോ​​​ണ്‍,
ക​​പ്പാ​​സി​​റ്റി: 45,000

ഡോ​​​ണ്‍ ന​​​ദി​​​യു​​​ടെ ഇ​​​ട​​​തു​​​ക​​​ര​​​യി​​​ലാ​​​ണ് റോ​​​സ്റ്റോവ് അ​​​രീ​​​ന സ്ഥി​​​തി ചെ​​​യ്യു​​​ന്ന​​​ത്. ന​​​ദി​​​യി​​​ല്‍ ചു​​​റ്റി​​​ത്തി​​​രി​​​യു​​​ന്ന​​​താ​​​യി തോ​​​ന്നുംവി​​​ധ​​​ത്തി​​​ലാ​​​ണ് സ്റ്റേഡി​​​യ​​​ത്തി​​​ല്‍ മു​​​ക​​​ള്‍ത്ത​​​ട്ട്. ഗാ​​​ല​​​റി​​​യു​​​ടെ ഉ​​​യ​​​ര​​​ക്കൂ​​​ടു​​​ത​​​ല്‍ മ​​​ത്സ​​​രം കാ​​​ണി​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം റോ​​​സ്റ്റോവ് ഓ​​​ണ്‍ ഡോ​​​ണി​​​ന്‍റെ സൗ​​​ന്ദ​​​ര്യ​​​വും കാ​​​ണി​​​ക​​​ള്‍ക്കു ന​​​ല്‍കു​​​ന്നു.

മോ​​​ര്‍ഡോ​​​വി​​​യ അ​​​രീ​​​ന

ന​​​ഗ​​​രം: സാ​​​രാ​​​ന്‍സ്‌​​​ക്,
ക​​​പ്പാ​​​സി​​​റ്റി: 44,000

2010ലാ​​​ണ് മോ​​​ര്‍ഡോ​​​വി​​​യ അ​​​രീ​​​ന​​​യു​​​ടെ നി​​​ര്‍മാ​​​ണം ആ​​​രം​​​ഭി​​​ച്ച​​​ത്. ഈ ​​​വ​​​ര്‍ഷ​​​മാ​​​യി​​​രു​​​ന്നു മോ​​​ര്‍ഡോ​​​വി​​​യ​​​ന്‍ ജ​​​ന​​​ത റ​​​ഷ്യ​​​യി​​​ലെ മ​​​റ്റു വം​​​ശ​​​ങ്ങ​​​ള്‍ക്കൊ​​​പ്പ​​​മു​​​ള്ള ഏ​​​കീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ 1000-ാമ​​​ത്തെ വാ​​​ര്‍ഷി​​​കം. ന​​​ഗ​​​ര​​​ത്തി​​​ന്‍റെ കേ​​​ന്ദ്ര​​​ത്തി​​​ലു​​​ള്ള സ്റ്റേ​​​ഡി​​​യം ഇ​​​ന്‍സാ​​​ര്‍ ന​​​ദി​​​യു​​​ടെ തീ​​​ര​​​ത്താ​​​ണ്. മു​​​ട്ട​​​യു​​​ടെ ആ​​​കൃ​​​തി​​​യി​​​ലാ​​​ണ് സ്റ്റേ​​​ഡി​​​യം. മോ​​​ര്‍ഡോ​​​വി​​​യ വം​​​ശ​​​ത്തി​​​ന്‍റെ ബ​​​ഹു​​​മാ​​​നാ​​​ര്‍ഥം അ​​​വ​​​രു​​​ടെ സ​​​വി​​​ശേ​​​ഷ​​​മാ​​​യ ഓ​​​റ​​​ഞ്ച്, ചു​​​വ​​​പ്പ്, വെ​​​ള്ള എ​​​ന്നി​​​വ സം​​​യോ​​​ജി​​​പ്പി​​​ച്ചു​​​ള്ള നി​​​റ​​​മാ​​​ണ് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ പൂ​​​ശി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ലോ​​​ക​​​ക​​​പ്പി​​​നു​​​ശേ​​​ഷം സ്റ്റേ​​​ഡി​​​യ​​​ത്തി​​​ന്‍റെ താ​​​ത്കാ​​​ലി​​​ക ​​​ഭാ​​​ഗ​​​ങ്ങ​​​ള്‍ പൊ​​​ളി​​​ച്ചു​​​നീ​​​ക്കി 25,000 പേ​​​രെ ഉ​​​ള്‍ക്കൊ​​​ള്ളി​​​ക്കു​​​ന്ന വി​​​ധ​​​ത്തി​​​ലാ​​​ക്കി ചു​​രു​​ക്കും. 

Image result for fifa world cup 2018
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles