കുട്ടികളില്ലാത്ത ദമ്പതികള്‍ ഐവിഎഫ് ചികിത്സ തേടുന്നത് ഇന്ന്, ഒരു പുതിയ കാര്യമല്ല. എന്നാല്‍ ഇത്തരം ആധുനിക ചികിത്സാരീതികളെയെല്ലാം സംശയത്തോടും ആശങ്കയോടും കൂടി സമീപിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. നിയമങ്ങളും മാനദണ്ഡങ്ങളുമൊന്നും അത്രമാത്രം മിനുക്കപ്പെട്ടിട്ടില്ലാത്ത സമയം.

ഈ കാലഘട്ടത്തില്‍ നടന്നൊരു ‘ചതി’യെ കുറിച്ച് വര്‍ഷങ്ങള്‍ക്കിപ്പുറം തുറന്ന് സംസാരിക്കുകയാണ് നെതര്‍ലന്‍ഡ്‌സിലെ ‘സ്വല്ലേ’ എന്ന നഗരത്തിലെ ഒരാശുപത്രിയുടെ അധികൃതര്‍. കുട്ടികളില്ലാത്ത പല ദമ്പതിമാര്‍ക്കും ഐവിഎഫ് ചികിത്സയ്ക്കായി ഒരു ഡോക്ടര്‍ നല്‍കിയത് അദ്ദേഹത്തിന്റെ സ്വന്തം ബീജമായിരുന്നു എന്നതാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍.

1981 മുതല്‍ 1993 കാലഘട്ടം വരെ ആശുപത്രിയില്‍ ജോലി ചെയ്ത ഗൈനക്കോളജിസ്റ്റായ ഡോ. ജാന്‍ വില്‍ഡ്ഷട്ട് എന്നയാളാണ് ദാതാക്കള്‍ നല്‍കിയതാണെന്ന പേരില്‍ ദമ്പതിമാര്‍ക്ക് ചികിത്സയ്ക്കായി സ്വന്തം ബീജം നല്‍കിയത്. ഈ ഡോക്ടര്‍ ഇന്ന് ജീവിച്ചിരിപ്പില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വളരെ ആകസ്മികമായാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്. ഡോ. വില്‍ഡ്ഷട്ടിന്റെ സഹോദരിയുടെ മകന്റെ ഡിഎന്‍എയുമായി തന്റെ ഡിഎന്‍എ ചേരുന്നുവെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഐവിഎഫ് ചികിത്സയിലൂടെ ഡോക്ടര്‍ക്ക് പിറന്ന ഒരു മകന്‍ തന്നെയാണ് ആദ്യമായി കണ്ടെത്തിയത്. തുടര്‍ന്ന് ഇദ്ദേഹം ഈ വിവരങ്ങളും, ഇതെച്ചൊല്ലി തനിക്കുള്ള സംശയങ്ങളും ആശുപത്രിയെ അറിയിച്ചു.

ആശുപത്രി അധികൃതര്‍ വിശദമായ അന്വേഷണം തന്നെ ഈ വിഷയത്തില്‍ നടത്തി. തുടര്‍ന്ന് പതിനേഴ് ദമ്പതിമാരാണ് തങ്ങള്‍ക്ക് പിറന്നത് ഡോ. വില്‍ഡ്ഷട്ടിന്റെ രക്തമാണെന്ന് തിരിച്ചറിഞ്ഞത്. ഇനിയും ഈ പട്ടികയില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെടുമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം സൂചിപ്പിക്കുന്നത്.

ഇതിന് മുമ്പും നെതര്‍ലാന്‍ഡ്‌സില്‍ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 49 ദമ്പതിമാര്‍ക്കാണ് ഈ കേസില്‍ ഡോക്ടര്‍ സ്വന്തം ബീജം നല്‍കിയിരുന്നത്.