ബിവറേജസിന് മുന്നില്‍ പൊതുവെ മലയാളികള്‍ സമാധാന പ്രിയരും ക്ഷമാശീലരുമാണ്. എന്നാല്‍ ക്ഷമയ്ക്കും ഒരതിരുണ്ടല്ലോ. പാര്‍ക്കിങ് തര്‍ക്കത്തെ തുടര്‍ന്ന് പാലാ ബിവറേജസിനു മുന്നിലുണ്ടായ അടിപിടി രംഗങ്ങളാണ് ഈ വീഡിയോയില്‍. ഇവിടെ കാര്‍ പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കം ആണ് പ്രശ്നങ്ങള്‍ തുടങ്ങാന്‍ കാരണം.
പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്ത് യുവാവിനെ ഒരുവിധം വാഹനത്തില്‍ കയറ്റിയെങ്കിലും നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് യുവാവിനെ ആക്രമിക്കാനെത്തിയതോടെ വാഹനത്തില്‍ നിന്നും ഇറങ്ങി യുവാവ് അടി തുടങ്ങി. കിട്ടിയവര്‍ കിട്ടിയവര്‍ പിന്‍വാങ്ങിയതല്ലാതെ യുവാവിനെ ചെറുക്കാന്‍ ആര്‍ക്കുമായില്ല. പാലാ സ്വദേശി തന്നെയായ യുവാവ് ക്രിമിനല്‍ കേസിലെ പ്രതിയും ഗുണ്ടാ പട്ടികയിലുള്ളയാളുമാണത്രെ. കരാട്ടെയും പഠിച്ചിട്ടുണ്ട്. ഈ മാസം മൂന്നിന് ബുധനാഴ്ചയായിരുന്നു സംഭവം. പരാതിക്കാരില്ലാത്തതിനാല്‍ യുവാവിനെതിരെ പൊലീസ് കേസൊന്നുമില്ല.