പാമ്പിനെ തുരത്താന്‍ കരിമ്പിന്‍ തോട്ടത്തില്‍ തീയിട്ടു. പാമ്പിന് പകരം ചത്തത് അഞ്ച് പുലിക്കുട്ടികള്‍. പൂനെയിലെ ഗൗഡെവാടി ഗ്രാമത്തില്‍ ബുധനാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. പത്തു ദിവസം പ്രായമായ അഞ്ച് പുലി കുഞ്ഞുങ്ങളാണ് കൃഷിക്കാര്‍ തീയിട്ടതിനെ തുടര്‍ന്ന് വെന്തുചത്തത്. തീയണഞ്ഞശേഷം സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് പുലി കുഞ്ഞുങ്ങളെ വെന്തുചത്ത നിലയില്‍ കണ്ടെത്തിയത്.

അമ്മ പുലി ഭക്ഷണം അന്വേഷിച്ച് പോയ സമയത്തായിരിക്കും തീ പടര്‍ന്നു പിടിച്ചതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. കുട്ടികളെ അന്വേഷിച്ച് കാണാതാകുന്നതോടെ അമ്മ പുലി അക്രമകാരിയാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. രാത്രിയിലെ പട്രോളിങ്ങും ശക്തമാക്കിയിരിക്കുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കാടില്ലാതായതോടെ പുള്ളിപ്പുലികളെ കരിമ്പിന്‍ തോട്ടങ്ങളിലാണ് സാധാരണ കാണുക. തോട്ടങ്ങളില്‍ കിടന്നായിരിക്കും അമ്മ പുലികള്‍ പ്രസവിക്കുന്നതും. കുട്ടികള്‍ വളര്‍ന്നു വലുതാകുന്നതുവരെ തോട്ടത്തിലായിരിക്കും അവരുടെ താമസമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്തായാലും പുലിക്കുഞ്ഞുകളെ കണ്ടതോടെ പ്രദേശത്ത് കര്‍ഷകര്‍ കൃഷിഭൂമിയിലേക്ക് പോകാത്ത അവസ്ഥയാണ്.