സ്പിരിച്ച്വൽ ഡെസ്ക്. മലയാളം യുകെ.
ലീഡ്സ് സെൻ്റ് മേരീസ് ആൻ്റ് സെൻ്റ് വിൽഫ്രിഡ്സ് സീറോ മലബാർ ഇടവക ദേവാലയത്തിൽ ആദ്യ വെള്ളിയാഴ്ച്ച തിരുക്കർമ്മങ്ങൾക്ക് തുടക്കമായി. ഫെബ്രുവരിയിലെ ആദ്യ വെള്ളിയാഴ്ച്ച വൈകിട്ട് 6.30 തിന് ഇടവക വികാരി ഫാ. ജോസ് അന്ത്യാം കുളത്തിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന നടന്നു.

വിശുദ്ധ കുർബാന മധ്യേ, ആദ്യ വെള്ളിയാഴ്ച്ചയുടെ പ്രാധാന്യത്തെക്കുറിച്ച് ഫാ. അന്തിയാംകുളം വിശ്വാസികൾക്ക് സന്ദേശം നൽകി. വിശുദ്ധ കുർബാനയ്ക്ക് ശേഷം ദിവ്യകാരുണ്യ ആരാധന നടന്നു. തുടർന്ന് പരിശുദ്ധ ദൈവമാതാവിൻ്റെ മാധ്യസ്ഥം തേടിയുള്ള എണ്ണ നേർച്ച നടന്നു. വെഞ്ചരിച്ച് ആശീർവദിച്ച എണ്ണ വിശ്വാസികളുടെ നെറ്റിയിൽ കുരിശടയാളം വരച്ച് ഫാ. ജോസ് അന്തിയാംകുളം പ്രാർത്ഥിച്ച് അനുഗ്രഹിച്ചു.

തുടർന്നു വരുന്ന എല്ലാ ആദ്യ വെള്ളിയാഴ്ച്ചകളിലും വൈകുന്നേരം 6.30 തിന് വിശുദ്ധ കുർബാനയും ദിവ്യകാരുണ്യ ആരാധനയും എണ്ണ നേർച്ചയും ഉണ്ടായിരിക്കും. ലീഡ്സ് ഇടവകയിലെ എല്ലാ വിശ്വാസികളെയും ആദ്യ വെള്ളിയാഴ്ച്ച ശുശ്രൂഷകളിലേയ്ക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ. ഫാ. ജോസ് അന്തിയാംകുളം അറിയ്ച്ചു.