ലീഡ്‌സ്: ശനിയാഴ്ച്ച രാത്രി പത്ത് മണിയോടെ ലീഡ്‌സിലെ മീന്‍വുഡ് പ്രദേശത്ത് സ്റ്റോണ്‍ഗേറ്റ് റോഡിലാണ് സംഭവം നടന്നതെന്ന് യോര്‍ക്ഷെയര്‍ പോലീസ് അറിയിച്ചു. പന്ത്രണ്ടുകാരനായ എല്ലിസ് തോണ്‍ടനും സഹോദരനായ പതിനഞ്ചുകാരന്‍ എലിയറ്റ് തോണ്‍ടനുമാണ് മരിച്ചവരില്‍ രണ്ടു പേര്‍. മറ്റൊരു പതിനഞ്ചുകാരനായ ഡാനിയല്‍ ഹാര്‍ട്ട്(15 ), റോബി മീരന്‍(24), ആന്റണി ആര്‍മര്‍(28) എന്നീ രണ്ടു യുവാക്കളും മരിച്ചവരില്‍പ്പെടും. രണ്ടുപേര്‍ അപകടസ്ഥലത്തും മറ്റ് മൂന്നു പേരും ആശുപത്രിയിലെത്തിയ ശേഷവുമാണ് മരണമടഞ്ഞത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കാറോടിച്ചിരുന്ന പതിനഞ്ചുകാരനെയും കാറിലുണ്ടായിരുന്ന മറ്റൊരു പതിനഞ്ചുകാരനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഷ്ടിച്ചെടുത്ത കാറാണ് അപകടമുണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ കാറിലുണ്ടായിരുന്നവരോ അതോ വഴിയാത്രക്കാരാണോ മരിച്ചതെന്നും പോലീസ് വ്യക്തമാക്കിയിട്ടില്ല. മരിച്ചവരുടെ ബന്ധുക്കളെ പോലീസ് വിവരമറിയിച്ചിട്ടുണ്ട്. പ്രദേശം മുഴുവനും സീല്‍ ചെയ്ത് വിശദമായ അന്വേഷണം നടത്തി വരികയാണ് പോലീസ്.