ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഭീകരവാദ കുറ്റകൃത്യങ്ങളിൽ സംശയിക്കുന്ന 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ 4 പേരും ഇറാനിയൻ വംശജരാണ്. ഇംഗ്ലണ്ടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. ഒരു പ്രത്യേക സ്ഥലം ലക്ഷ്യം വെച്ച് ഭീകരാക്രമണം നടത്താൻ ഇവർ പദ്ധതി തയ്യാറാക്കിയതായാണ് പോലീസ് പറയുന്നത്.
29 വയസ്സുള്ള രണ്ടുപേരും 40 ഉം 46 വയസ്സുള്ളവരുമായ ഇറാനിയൻ വംശജരാണ് പിടിയിലായത്. അറസ്റ്റിലായ 5 -ാo മത്തെ വ്യക്തിയുടെ പ്രായവും ഏത് രാജ്യത്തിൽ നിന്നുള്ള ആളാണെന്നുള്ള കാര്യവും ഇതുവരെ പോലീസ് പുറത്തുവിട്ടിട്ടില്ല. രാജ്യത്തെ ഏത് സ്ഥലത്ത് ആക്രമണം അഴിച്ചുവിടാനാണ് പദ്ധതി തയ്യാറാക്കിയതെന്ന് പോലീസ് അറിയിച്ചിട്ടില്ല . സ്വിൻഡൺ , സ്റ്റോക്ക്പോർട്ട് , പടിഞ്ഞാറൻ ലണ്ടനിൽ ,റോച്ച്‌ഡെയ്ൽ എന്നീ സ്ഥലങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. പേര് വിവരങ്ങൾ വെളിപ്പെടുത്താത്ത അഞ്ചാമനെ അറസ്റ്റ് ചെയ്തത് മാഞ്ചസ്റ്ററിൽ നിന്നാണ്. അന്വേഷണത്തിന്റെ ഭാഗമായി, ഗ്രേറ്റർ മാഞ്ചസ്റ്റർ, ലണ്ടൻ, സ്വിൻഡൺ എന്നീ പ്രദേശങ്ങളിലെ നിരവധി വിലാസങ്ങളിൽ ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തി.
Leave a Reply