നാഗർകോവിൽ: യുവതിയുടെ ആത്മഹത്യയ്ക്കു പിന്നാലെ യുവാവിനെ മർദിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ച് ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നാഗർകോവിൽ കൊട്ടാരത്തിനു സമീപം പെരുവിളയിൽ ആന്റണി രാജ് (30) കൊല്ലപ്പെട്ട സംഭവത്തിലാണ് നടപടി. യുവതിയുടെ ബന്ധുക്കളായ രവി സെൽവൻ (56), യേശുനേശ സെൽവൻ (58), ബെവിൻ (26), ബെനിസ് (25), വിനിസ് (22) എന്നിവരാണ് പിടിയിലായത്. യുവതിയുടെ മരണത്തെത്തുടർന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പെരുവിള സ്വദേശിനിയായ ഏയ്ഞ്ചൽ (26) കഴിഞ്ഞദിവസമാണ് ജീവനൊടുക്കിയത്. ആന്റണി രാജിന്റെ പ്രണയാഭ്യർഥനയും തുടർച്ചയായ ശല്യവും യുവതിയെ മാനസികമായി വിഷമിപ്പിച്ചിരുന്നതായാണ് ആരോപണം. ഇയാൾ മാസങ്ങളായി പിന്തുടർന്ന് ശല്യംചെയ്യുന്നതായി ആരോപിച്ച് കഴിഞ്ഞമാസം ഏയ്ഞ്ചലിന്റെ കുടുംബം കന്യാകുമാരി പൊലീസിൽ പരാതി നൽകിയിരുന്നു. കേസിൽ അറസ്റ്റിലായ ആന്റണി രാജ് ജാമ്യത്തിൽ പുറത്തിറങ്ങിയശേഷവും ശല്യം തുടർന്നതായാണ് കുടുംബത്തിന്റെ ആരോപണം. ഞായറാഴ്ച യുവതി ജീവനൊടുക്കിയ വിവരമറിഞ്ഞ് ആന്റണി രാജ് വീടിനു മുന്നിലെത്തിയതോടെ ബന്ധുക്കൾ പ്രകോപിതരായി ആക്രമിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആക്രമണത്തിനിടെ കല്ലുകൊണ്ട് തലയ്ക്കടിയേറ്റതാണ് ആന്റണി രാജിന്റെ മരണത്തിനു കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്. അറസ്റ്റിലായ പ്രതികളെ നാഗർകോവിൽ കോടതിയിൽ ഹാജരാക്കും. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം ആന്റണി രാജിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.