ഫ്ലോറിഡയിലെ എവർഗ്ലെയ്ഡിൽ പെരുകികൊണ്ടിരിക്കുന്ന ബർമീസ് പൈതോണുകളെ പിടി കൂടുന്നതിനുള്ള മത്സരത്തിനു വെള്ളിയാഴ്ച തുടക്കം കുറിച്ചു. മത്സരത്തിൽ പങ്കെടുക്കുന്നതിന് ഇതിനകം 450 പേർ രജിസ്റ്റർ ചെയ്തു. പത്തു ദിവസം നീണ്ടു നിൽക്കുന്ന മത്സരത്തിൽ ഏറ്റവും കൂടുതൽ പൈതോണിനെ പിടികൂടുന്നവർക്ക് 10,000 ഡോളർ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്.

ബർമീസ് പൈതോൺ ഫ്ലോറിഡായുടെ സ്വന്തമല്ല. ഇവ പെരുകുന്നത് മറ്റു ജീവികളെ ദോഷകരമായി ബാധിക്കും. അതിനാലാണ് ഇവയെ പിടികൂടി നശിപ്പിക്കുന്നതിന് അനുമതി നൽകിയിരിക്കുന്നത്. 2000 മുതൽ ഫ്ലോറിഡാ സംസ്ഥാനത്തു നിന്നും 13,000 ബർമീസ് പൈതോണിനെ പിടികൂടി നശിപ്പിച്ചിട്ടുണ്ട്.

  അയാള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കാന്‍ യുഎഇയിലേക്ക് പോയ ഞാൻ, കുറച്ചു ഭക്ഷണവുമായി അപ്പാര്‍ട്ട്‌മെന്റില്‍ അടച്ചു പൂട്ടിയിരിക്കുകയായിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആര്യ....

ഫ്ലോറിഡാ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷനാണ് ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഫ്ലോറിഡയിലെ എവർഗ്ലെയ്ഡ് പെരുമ്പാമ്പുകളുടെ പറുദീസയായിട്ടാണ് അറിയപ്പെടുന്നത്. നൂറു കണക്കിനു പൈതോണിനെ ഇവിടെ നിന്നു പിടികൂടാനാകുമെന്നാണു കരുതുന്നത്.