പാക്കിസ്ഥാനെ ഭീകരരാജ്യം എന്ന് വിശേഷിപ്പിച്ച ട്വീറ്റ് ലൈക്ക് ചെയ്ത ക്രിക്കറ്റ് താരം മുഹമ്മദ് ആമിര്‍ വിവാദത്തില്‍. ‘ഈ ഭീകരരാജ്യം വിട്ടുപോകണം’ എന്ന ട്വീറ്റാണ് ആമിര്‍ ലൈക്ക് ചെയ്തത്. പിന്നാലെ ആമിറിനെ വിമര്‍ശിച്ച് ആരാധകരുള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.
ആമിര്‍ ബ്രിട്ടീഷ് പാസ്പോര്‍ട്ടിനായി അപേക്ഷിച്ചെന്ന ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെയാണ് അടുത്ത വിവാദം. ബ്രിട്ടീഷ് പാസ്പോര്‍ട്ടിന് അപേക്ഷിച്ചതില്‍ തെറ്റില്ലെന്നും അതുകൊണ്ട് അദ്ദേഹം പാക്കിസ്ഥാന് വേണ്ടി കളിക്കുന്നത് നിര്‍ത്തുമെന്ന് അര്‍ഥമില്ലെന്നും ആമിറിനെ പിന്തുണച്ച് ഒരാള്‍ ട്വീറ്റ് ചെയ്തു. ഇതിന് മറുപടിയായി ”അദ്ദേഹം ഭീകരരാജ്യം വിടണം” എന്ന് ട്വീറ്റ് ചെയ്തു. ഈ ട്വീറ്റ് ആണ് ആമിര്‍ ലൈക്ക് ചെയ്തത്.
എന്നാല്‍ ഒരു സ്വകാര്യ ചര്‍ച്ചയില്‍ നടന്ന സംഭാഷണങ്ങളാണിതെന്നും ഇത് പുറത്തുവിട്ടത് ആരെന്ന് അന്വേഷിക്കുമെന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വിശദമാക്കി. ബ്രിട്ടീഷ് പൗരയായ നര്‍ഗീസ് മാലിക്കിനെയാണ് ആമിര്‍ വിവാഹം ചെയ്തിരിക്കുന്നത്. അതിനാല്‍ ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കാന്‍ ആമിര്‍ ശ്രമിക്കുന്നുണ്ടെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
ലോകകപ്പിന് പിന്നാലെയാണ് ആമിര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. 27ാം വയസ്സിലെ വിരമിക്കല്‍ തീരുമാനത്തോട് വസീം അക്രവും ശുഐബ് അക്തറും വിയോജിപ്പ് അറിയിച്ചിരുന്നു. ഇംഗ്ലണ്ടിലേക്ക് പോകുന്നതിന്റെ ഭാഗമായാണ് ആമിര്‍ നേരത്തെ വിരമിച്ചതെന്നും ചര്‍ച്ചകളുണ്ട്.
Well… pic.twitter.com/WPFYk835kT
— DIVYANSHU (@MSDivyanshu) July 28, 2019
Leave a Reply