ഷിംല: മുന്‍ നാഗാലാന്‍ഡ് ഗവര്‍ണറും സിബിഐ മേധാവിയും ഹിമാചല്‍ പ്രദേശ് ഡിജിപിയുമായിരുന്ന അശ്വനി കുമാര്‍ (69) ആത്മഹത്യ ചെയ്ത നിലയില്‍. ഷിംലയിലെ അദ്ദേഹത്തിന്റെ വസതിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

അദ്ദേഹം കുറച്ചുകാലമായി വിഷാദരോഗ ബാധിതനായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസും ഐജിഎംസിയിലെ ഡോക്ടര്‍മാരും സ്ഥലത്തെത്തിയിട്ടുണ്ട്. മരണം സ്ഥിരീകരിച്ച ഷിംല എസ് പി സംഭവം ഞെട്ടിക്കുന്നതാണെന്ന് പ്രതികരിച്ചു. അദ്ദേഹം പോലീസുകാര്‍ക്കൊരു മാതൃകയായിരുന്നുവെന്നും എസ് പി പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2008-2010 കാലത്ത് സിബിഐയുടെ ഡയറക്ടറായിരുന്നു അശ്വനി കുമാര്‍. അദ്ദേഹം സിബിഐ മേധാവിയായിരുന്നപ്പോഴാണ് ഗുജറാത്തിലെ സൊറാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്തത്. ആരുഷി തല്‍വാര്‍ കൊലപാതക കേസും അദ്ദേഹത്തിന്റെ കാലത്താണ് തെളിയിക്കപ്പെട്ടത്.