കൊച്ചി: ഐഎഫ്എസ് ഉദ്യോഗസ്ഥയ്ക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ മുന്‍മന്ത്രി ഡോ. എ. നീലലോഹിതദാസന്‍ നാടാറിനെ ഹൈക്കോടതി വെറുതെവിട്ടു. ജില്ലാ കോടതിയുടെ ശിക്ഷാവിധിക്കെതിരെ നീലലോഹിതദാസന്‍ നാടാർ നല്കിയ അപ്പീല്‍ പരിഗണിച്ച ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. പരാതിക്കാരിയുടെ മൊഴികളില്‍ വ്യക്തതയില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി മുന്‍പത്തെ ശിക്ഷാ നടപടി റദ്ദാക്കിയത്.
1999 ഫെബ്രുവരി 27-ന് കോഴിക്കോട് ഗസ്റ്റ് ഹൗസിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നതെന്നായിരുന്നു പരാതി. ഔദ്യോഗിക ആവശ്യത്തിനായി വിളിച്ചുവരുത്തിയ ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയെന്നാരോപിച്ചായിരുന്നു കേസ്. 2002-ല്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് പരാതി നല്‍കിയതോടെയാണ് ഐഎഫ്എസ് ഉദ്യോഗസ്ഥയും രംഗത്തെത്തിയത്. തുടര്‍ന്ന് നടന്ന വിചാരണയില്‍ ജില്ലാ കോടതിയും ശിക്ഷ വിധിച്ചിരുന്നെങ്കിലും, ഹൈക്കോടതി ഇന്ന് അത് റദ്ദാക്കി.
Leave a Reply