ഹ്രസ്വ സന്ദർശനത്തിന് യുകെയിൽ എത്തിയ എറണാകുളം പാർലമെന്റ് അംഗവും യുവ കോൺഗ്രസ്‌ നേതാവുമായ ഹൈബി ഈഡൻ എംപിക്ക്‌ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (യുകെ) നോർത്താംറ്റണിലും മാഞ്ചസ്റ്ററിലും ഗംഭീര സ്വീകരണമൊരുക്കി. IOC (UK) കേരള ചാപ്റ്റർ പ്രവർത്തകർ മഞ്ചസ്റ്ററിലും യൂത്ത് വിംഗ് പ്രവർത്തകർ നോർത്താംപ്റ്റണിലുമായണ് സ്വീകരണചടങ്ങുകൾ സംഘടുപ്പിച്ചത്.

വിദ്യാർത്ഥികളുമായി സംവേധിക്കാൻക്കാൻ സാധിക്കുന്നത് അത്യധികം സന്തോഷസകരമാണന്നും യുകെയിലെ തന്റെ ഹ്രസ്വസന്ദർശന വേളയിൽ കേരളത്തിൽ നിന്നുൽപ്പെടെയുള്ള വിദ്യാർത്ഥി സമൂഹവുമായി ഇടപഴകാൻ സാധിച്ച അനുഭവങ്ങളും ഹൈബി ഈഡൻ പങ്കുവെച്ചു.

നോർത്താംറ്റണിലും മാഞ്ചസ്റ്ററിലുമായി നടന്ന ചടങ്ങുകൾക്ക് IOC (UK) കേരള ചാപ്റ്ററിനെ പ്രതിനിധീകരിച്ചു ഷൈനു മാത്യൂസ്, റോമി കുര്യാക്കോസ്, യൂത്ത് വിംഗിനെ പ്രതിനിധീകരിച്ച് അഖിൽ ബേസിൽ രാജു, ജോൺ സേവ്യർ എന്നിവർ നേതൃത്വം നൽകി. അനുബന്ധമായി നടന്ന ചർച്ചകളിൽ സോണി ചാക്കോ, ബേബി ലൂക്കോസ്, ആൽവിൻ, ആൽബർട്ട്, നിഖിൽ, പ്രബിൻ ബാഹുല്യൻ, പ്രിറ്റു ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് ഹൈബി ഈഡനും IOC (UK) പ്രവർത്തകരുമായി നടന്ന കൂടിക്കാഴ്ചയിൽ, സമകാലിക രാഷ്ട്രീയ സാമൂഹിക വിഷയങ്ങൾ, 2024 ലോക്സഭ തിരഞ്ഞെടുപ്പ് എന്നിവ സജീവ ചർച്ച വിഷയങ്ങളായി.

കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനെതിരെ പിണറായി സർക്കാർ പടച്ചു വിട്ട കള്ളകേസുകളിലും അറസ്റ്റിലുമുള്ള പ്രവാസിസമൂഹത്തിന്റെ പ്രതിഷേധം എംപിയെ IOC പ്രവർത്തകർ അറിയിച്ചു.

2024 ലോക് സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി നേരിട്ടും സോഷ്യൽ മീഡിയ പ്ലാറ്റഫോം ഉൾപ്പെടെയുള്ള സാധ്യതകളെ പൂർണ്ണമായി ഉപയോഗപ്പെടുത്തിയും IOC (UK) യുടെ നേതൃത്വത്തിൽ സജ്ജമാക്കുന്ന കർമ പദ്ധതി ഹൈബി ഈഡൻ എംപിക്ക്‌ ഭാരവാഹികൾ വിശദീകരിച്ചു.

NSU അഖിലേന്ത്യ പ്രസിഡന്റ്‌ ഉൾപ്പെടെയുള്ള പദവികൾ വഹിച്ചിരുന്ന ഹൈബി ഈഡൻ എംപി യുമായിട്ടുള്ള കൂടിക്കാഴ്ച വിദ്യാർത്ഥികളിൽ വലിയ ആവേശമാണ് ഉളവാക്കിയത്. അടുത്ത സെപ്റ്റംബർ മുതൽ IOC (UK) യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന തിരഞ്ഞെടുപ്പ് ക്യാമ്പയിനുകളിൽ പങ്കെടുക്കാൻ ശ്രമിക്കാമെന്ന ഉറപ്പും നൽകിയാണ് ഹൈബി ഈഡൻ മടങ്ങിയത്.