ബംഗളൂരു: കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മലയാളികളായ നാല് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. രാമനഗരയില്‍ ഇവര്‍ സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. ബംഗളൂരു രാജരാജേശ്വരി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ ജോയല്‍ ജേക്കബ്, ദിവ്യ, വെല്ലൂര്‍ വി.ഐ.ടി മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ നിഖിത്, ജീന എന്നിവരാണ് മരിച്ചത്.
പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. ബംഗളൂരു മൈസൂര്‍ ദേശീയ പാതയിലായിരുന്നു സംഭവം. ബംഗളൂരുവില്‍ നിന്നും മൈസൂരിലേക്ക് പോകുകയായിരുന്ന ട്രക്ക് അമിതവേഗതയില്‍ ഇവരുടെ കാറിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. നാല്‌പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നാണ് വിവരം. അമിതവേഗത്തിലെത്തിയ ട്രക്ക് ഡിവൈഡര്‍ ഇടിച്ചു തകര്‍ത്തശേഷമാണ് കാറില്‍ ഇടിച്ചത്. ട്രക്കിന്റെ അമിതവേഗതയാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. മരിച്ച വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ ഏത് ദജില്ലകളില്‍ നിന്നുള്ളവരാണെന്ന വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Leave a Reply