ഒട്ടേറെ അഭ്യൂഹങ്ങളും നിഗൂഡതകളും ബാക്കിയാക്കിയ ഫാ. മാര്‍ട്ടിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്നും നടന്നില്ല. സ്‌കോട്‌ലാന്റ് യാര്‍ഡിന്റെ അന്വേഷണം പുരോഗമിക്കുന്നതിന്റെ മുറയ്ക്കനുസരിച്ച് നാളെയോ മറ്റന്നാളോ ആയിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടക്കുകയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. CMI സഭാ പ്രതിനിധിയായി എഡിന്‍ബര്‍ഗ്ഗില്‍ എത്തിയ ഫാ. റ്റിവിന്‍ CMl ആണ് നെസ്റ്റ് ഓഫ് കിന്‍ ആയി നിയമിക്കപ്പെട്ടിട്ടുള്ളത്. ഫാ. മാര്‍ട്ടിന്റെ ആത്മശാന്തിക്കായുള്ള പ്രത്യേക തിരുക്കര്‍മ്മങ്ങള്‍ എഡിന്‍ബര്‍ഗ്ഗിലുള്ള സെന്റ് കാതറിന്‍ ദേവാലായത്തില്‍ വ്യാഴാഴ്ച നടക്കും. വൈകുന്നേരം 5.30ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.
സാധിക്കുന്നിടത്തോളം ആളുകള്‍ അച്ചന്റെ ആത്മശാന്തിക്കായിക്കുള്ള പ്രാര്‍ത്ഥനയില്‍ പങ്കുചേരണമെന്ന് ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പളളില്‍ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തിരുക്കര്‍മ്മങ്ങള്‍ നടക്കുന്ന ദേവാലയത്തിന്റെ അഡ്രസ്..

Venue: St Catherine Church
             2Captains Row
             Edinburgh
             EH16 6QP