പാല: ഭീകരർ തട്ടിക്കൊണ്ടു പോയ മലയാളി വൈദികനും പാല സ്വദേശിയുമായ ഫാ.ടോം ഉഴുന്നാലിൻെറ ജൻമസ്ഥലമായ രാമപുരത്ത് മുൻ എം.പിയും ജനാധിപത്യ കേരളകോൺഗ്രസ് ചെയർമാനുമായ ഫ്രാൻസിസ് ജോർജിൻെറ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം നടന്നു. അച്ഛൻറെ മോചനം വൈകുന്നതിൽ എല്ലാവരും കടുത്ത ആശങ്കയിലാണെന് ഫ്രാൻസിസ് ജോർജ് പറഞ്ഞു. എല്ലാവരുടെയും പ്രാർത്ഥനകളിൽ അച്ഛനെ ഓർക്കണമെന്നും, വഴികൾ എല്ലാം തുറന്ന് സാധ്യമായതെല്ലാം ചെയ്യാൻ അദ്ദേഹം കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചു.
കേന്ദ്രസർക്കാർ ഈ അവസരത്തിൽ ഉണർന്ന് പ്രവർത്തിച്ചു ഫാ.ടോം ഉഴുന്നാലിനെ മോചിപ്പിക്കാൻ എല്ലാ അവസരങ്ങളും ഉപയോഗിക്കണമെന്ന് ഉപവാസ സമരം ഉൽഘാടനം ചെയ്‌ത ജസ്റ്റിസ് നാരായണകുറുപ്പ് പറഞ്ഞു. ഇമാം നദിർ മൗലവി മുഖ്യപ്രഭാക്ഷണം നടത്തി. ഫാ.ടോം ഉഴുന്നാലിനെ മോചിപ്പിക്കേണ്ടത് ഒരു രാജ്യo ഭരിക്കുന്ന സർക്കാരിന്റെ കടമ്മയാണെന്ന് സമാപന സമ്മേളനം ഉൽഘാടനം ചെയ്‌ത മുൻ ഗവർണർ എം എം ജേക്കബ് ചൂണ്ടിക്കാട്ടി. 17203791_1025209700957362_1659970079_n

ഇൻഫാം ദേശീയ സെക്രട്ടറി ഷെവലിയാർ വി സി സെബാസ്റ്റ്യൻ, പി.സി. ജോസഫ് എക്സ് എം ൽ എ, മാത്യു സ്‌റ്റീഫൻ എക്സ് എം ൽ എ, എം പി പൊളി, അഡ്വ എ ജെ ജോസഫ്, ജോസ് വള്ളമറ്റo, റവ ഡോ ജോർജ് പരിയാത്ത, ഫാ ജൊസഫ് മുണ്ടക്കൽ, ഫാ ബേബി മങ്ങാട്ട്, മാത്യൂസ് ജോർജ്, അഡ്വ ഫ്രാൻസിസ് തോമസ്‌, ഏലിയാസ് സഖറിയ, ജോസ് പാറേക്കാട്ട്, അഡ്വ മൈക്കിൾ ജെയിംസ്, ആൻറ്ണി ആലഞ്ചേരി, നോബിൾ ജോസഫ്, ജോർജ് അഗസ്റ്റ്യൻ, അഡ്വ ഷൈസൺ പി മങ്ങുഴ, ബേബി പതിപ്പള്ളി. തോമസ് കുന്നപ്പിളി, വിനു ജോബ്, ബാബു മുകല, അഡ്വ കെ എം ജോർജ്‌, മജേഷ് കൊച്ചുമലയിൽ, കെ ൽ ബിജു നീണ്ടുർ എന്നിവർ പ്രസംഗിച്ചു.17238053_1025209824290683_1684078691_n