സ്വന്തം ലേഖകന്‍

ചെള്‍ട്ടന്‍ഹാം : യുകെ മലയാളികളുടെ സ്വന്തം കലാകാരനായ ഫ്രാങ്കിളിന്‍ ഫെര്‍ണാണ്ടസ്സിന്റെ അന്‍പതാം പിറന്നാള്‍ ആഘോഷമാക്കി കുടുംബാംഗങ്ങളും സുഹൃത്തുക്കളും. മലയാളി അസോസിയേഷന്‍ ഓഫ് ചെള്‍ട്ടന്‍ഹാമിലെ അംഗമായ ഫ്രാങ്കിളിന്‍ ഫെര്‍ണാണ്ടസിന്റെ അന്‍പതാം പിറന്നാള്‍ അങ്ങേയറ്റം സ്നേഹാദരവുകളോടെയാണ് സുഹൃത്തുക്കള്‍ ആഘോഷിച്ചത്. ഇന്നലെയാണ് ഫ്രാങ്കിളിന്റെ അന്‍പതാം പിറന്നാളിന്റെ ആഘോഷങ്ങള്‍ നടന്നത്. തീര്‍ത്തും സര്‍പ്രൈസ് ആയിട്ടാണ് അസോസിയേഷന്‍ അംഗങ്ങള്‍ ഫ്രാങ്കിളിന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ ഒരുക്കിയിരുന്നത്.

ഫ്രാങ്കിളിന്റെ ഭാര്യയായ അമ്പിളിയെ മാത്രമാണ് ഇങ്ങനെ ഒരു ആഘോഷം നടത്തുന്നതിനെപ്പറ്റി അസ്സോസ്സിയേഷന്‍ അംഗങ്ങള്‍ അറിയിച്ചിരുന്നത്. ഈ ആഘോഷങ്ങള്‍ നടത്തുന്നത് ഫ്രാങ്കിളിന്‍ അറിയാതിരിക്കുന്നതിന് വേണ്ടി ചില ക്രമീകരണങ്ങള്‍ അസോസിയേഷന്‍ അംഗങ്ങള്‍ നടത്തിയിരുന്നു. ആദ്യമായി അവരുടെ അസോസിയേഷന്റെ വാട്സ് ആപ് ഗ്രൂപ്പ് അപ്ടേറ്റ്‌  ചെയ്യാന്‍ പോകുകയാണ് എന്ന് പറഞ്ഞ് ഫ്രാങ്കിളിനെ അതില്‍ നിന്ന് ഒഴിവാക്കി. അതിനുശേഷം ആ ഗ്രൂപ്പിലുള്ള  എല്ലാ അംഗങ്ങളേയും ഫ്രാങ്കിളിന്റെ അന്‍പതാം പിറന്നാളിനെ പറ്റി അറിയിക്കുകയും, ആഘോഷങ്ങള്‍ക്കായി വൈകിട്ട്  ഫ്രാങ്കിളിന്റെ വീട്ടില്‍ എത്തണം എന്ന് അറിയിക്കുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വൈകിട്ട്  ആറുമണിയോടുകൂടി നാല്‍പ്പതോളം അംഗങ്ങള്‍ അസ്സോസ്സിയേഷന്‍ പ്രസിഡന്റ് ബെന്നി വര്‍ഗ്ഗീസ്സിനോടൊപ്പം ഫ്രാങ്കിളിന്റെ വീട്ടില്‍ എത്തി സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. ഭാര്യ അമ്പിളി നല്‍കിയ  സര്‍പ്രൈസ് ഗിഫ്റ്റ് ആണ് ഫ്രാങ്കിളിനെ ഞെട്ടിച്ചത്. സുഹൃത്തുക്കളില്‍ നിന്നും ഫ്രാങ്കിളിന്റെ ഇഷ്ടം മനസ്സിലാക്കിയ ഭാര്യ അമ്പിളി പുതിയ ഒരു കാറാണ് പിറന്നാള്‍ സമ്മാനമായി ഫ്രാങ്കിളിന് നല്‍കിയത്.

കുടുംബത്തോടും, സുഹൃത്തുക്കളോടുമൊപ്പം അന്‍പതാം പിറന്നാള്‍ ആഘോഷിച്ച ഫ്രാങ്കിളിന്‍ തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു പിറന്നാള്‍ എന്നാണ് ഈ അന്‍പതാം പിറന്നാളിനെ വിശേഷിപ്പിച്ചത്.