വിദേശത്തു നിന്ന് വരുന്ന എല്ലാവര്‍ക്കും കോവിഡ് പരിശോധന സൗജന്യമായി നല്‍കാനുള്ള കേരളസര്‍ക്കാര്‍ തീരുമാനം LDF UK & Ireland കമ്മിറ്റി സ്വാഗതം ചെയ്തു. പ്രവാസികളോടുള്ള കേരളസര്‍ക്കാരിന്റെ കരുതല്‍ ആണ് ഈ തീരുമാനത്തിലൂടെ വീണ്ടും തെളിയുന്നത്.

കോവിഡ് വ്യാപനം കൂടുന്നസാഹചര്യത്തില്‍ വിദേശത്തുനിന്നു വരുന്ന യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ സ്വന്തം ചിലവില്‍ പരിശോധന നടത്തണമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം വ്യാപകമായ പ്രതിഷേധത്തിന് ഇടയായിരുന്നു. വിദേശത്തു വെച്ച് വലിയ ചിലവില്‍ കോവിഡ് പരിശോധന നടത്തി യാത്ര തുടങ്ങുന്ന പ്രവാസികള്‍ക്ക് നാട്ടിലെത്തി വീണ്ടും സ്വന്തം ചിലവില്‍ പരിശോധന നടത്തണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം പ്രവാസികള്‍ക്ക് അധിക ബാധ്യത ആണ് ഉണ്ടാക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന നിരവധി നടപടികള്‍ ആണ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലയളവില്‍ കേരളത്തില്‍ ഇടതുപക്ഷജനകീയസര്‍ക്കാര്‍ നടപ്പിലാക്കിയത് .പ്രവാസികള്‍ക്ക് കൈത്താങ്ങാവുന്ന നിരവധിനടപടികളുടെ തുടര്‍ച്ചയാണ് ഇപ്പോളുണ്ടായിട്ടുള്ളത്. ഈ ജനപക്ഷ സര്‍ക്കാര്‍ തുടരേണ്ടത് കേരളത്തിന്റെ പുരോഗതിക്കു ആവശ്യം ആണെന്നും സര്‍ക്കാരിന്റെ തുടര്‍ഭരണം ഉറപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരും അണിചേരണമെന്നും LDF UK & Ireland ആഹ്വാനം ചെയ്തു.