മാക്ഫാസ്റ്റിൽ എംസിഎ പ്രവേശന പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം.

മാക്ഫാസ്റ്റിൽ എംസിഎ പ്രവേശന പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം.
July 12 12:04 2020 Print This Article

കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിലേയ്‌ക്കുള്ള 2020 ബാച്ചിലേയ്ക്കുള്ള എംസിഎ പ്രവേശനത്തിന് വേണ്ടി എൽബിഎസ് നടത്തുന്ന പ്രവേശനപരീക്ഷയ്ക്ക് വിദ്യാർത്ഥികളെ സജ്ജരാക്കുവാൻ മാക്ഫാസ്റ്റിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്പാർട്മെന്റിൻെറ നേതൃത്വത്തിൽ സൗജന്യ ഓൺലൈൻ പരിശീലനം നടത്തപ്പെടുന്നു . ബിരുദതലത്തിലോ പ്ലസ്ടു തലത്തിലോ മാത്തമാറ്റിക്സ് , കംപ്യൂട്ടർ സയൻസ് , സ്റ്റാറ്റിറ്റിക്‌സ് , ഓപ്പറേഷൻ റിസർച്ച് എന്നീ വിഷയങ്ങൾ ഏതെങ്കിലും പഠിച്ചിട്ടുള്ള ബിരുദം കഴിഞ്ഞവർക്കോ അവസാനവർഷ പരീക്ഷയെഴുതി ഫലം പ്രതീക്ഷിച്ചിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.

എൽബിഎസ് എക്സാമിനേഷൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 20 ആണ്. ജൂലൈ 25 നാണ് എൽബിഎസ് എംസിഎ പ്രവേശന പരീക്ഷ നടത്തുന്നത്. എംസിഎ പഠിക്കുന്ന കുട്ടികൾക്ക് സാധ്യതകളേറെയാണ്. കമ്പ്യൂട്ടർ അപ്ലിക്കേഷനു പ്രാധാന്യം കൊടുക്കുന്ന കോഴ്സ് ആയതുകൊണ്ടു തന്നെ നിരവധി സാധ്യതകളാണ് എംസിഎ ക്കാർക്കുള്ളത് .ഡാറ്റാ അനലിറ്റിക്സും ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയും കൃത്രിമ ബുദ്ധിയും പുതിയ പുതിയ തലത്തിലേക്കാണ് ലോകത്തെ നയിക്കുന്നത്. ഐഒടി യുടെ കാലത്ത് നവീന തൊഴിൽ സങ്കേതങ്ങൾ കണ്ടെത്താൻ എംസിഎ കോഴ്സ് ഏറെ ഉപകരിക്കും.

താല്പര്യമുള്ള വിദ്യാർത്‌ഥികൾക്ക് താഴെപറയുന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ് .

https://forms.gle/jvxLQfVweZPc4aUT9

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles