മോൺട്രിയൽ∙ താലിബാന്റെ പിടിയിൽനിന്ന് സുരക്ഷാസേന രക്ഷപ്പെടുത്തിയ കനേഡിയൻ പൗരൻ ലൈംഗിക പീ‍ഡനം ഉൾപ്പെടെയുള്ള 15 കുറ്റങ്ങൾക്ക് അറസ്റ്റിൽ. അനധികൃതമായി തടങ്കലിൽ വയ്ക്കൽ, വധഭീഷണി തുടങ്ങിയ കുറ്റങ്ങളാണു ജോഷ്വ ബോയിലിന്റെമേൽ കാനഡയിലെ ഒട്ടാവയിലെ കോടതി ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് അമേരിക്കക്കാരിയായ കെയ്റ്റ്‍‌ലൻ ക്യാംബെൽ, അവരുടെ കനേഡിയൻ ഭർത്താവ് ജോഷ്വ ബോയിൽ, മൂന്നു മക്കൾ എന്നിവരെ പാക്ക് സൈന്യം മോചിപ്പിച്ചത്.

പരാതിക്കാരിയുടെ വിശദാംശങ്ങൾ കോടതി പുറത്തുവിട്ടിട്ടില്ലെന്നു ബോയിലിന്റെ അഭിഭാഷകൻ എറിക് ഗ്രാങ്ഗെർ അറിയിച്ചു. ബോയിലിന് എതിരായ എട്ടു കുറ്റങ്ങൾ‍ മർദിച്ചുവെന്നതിന്റെ പേരിലാണ്. രണ്ടെണ്ണം ലൈംഗിക പീഡന കുറ്റവും രണ്ടെണ്ണം അന്യായമായി തടങ്കലിൽ വച്ചെന്ന കുറ്റവുമാണ്. ഒരെണ്ണം പൊലീസിനെ വഴിതെറ്റിക്കാൻ ശ്രമിച്ചെന്നതും മറ്റൊരെണ്ണം ട്രാസൊഡോൺ എന്ന രാസവസ്തു ഉപയോഗിച്ച് വധിക്കുമെന്ന ഭീഷണിയുമാണ്. വധഭീഷണിക്ക് മറ്റൊരു കുറ്റം കൂടി ചുമത്തിയിട്ടുണ്ട്.

അതേസമയം, പ്രാദേശിക മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ കുറ്റങ്ങളെക്കുറിച്ചു ഭാര്യ കെയ്റ്റ്‍‌ലൻ ക്യാംബെൽ വിശദീകരിച്ചില്ലെങ്കിലും താലിബാന്റെ തടവിൽ വർഷങ്ങൾ നീണ്ട പീഡനവും മറ്റു പ്രശ്നങ്ങളുമാകാം ബോയിലിനെക്കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചതെന്നു വ്യക്തമാക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2012ലാണ് താലിബാൻ ബോയിലിനെയും കോൾമാനെയും തട്ടിക്കൊണ്ടുപോയത്. തന്റെ മൂന്നുമക്കൾക്കും കോൾമാൻ ജന്മം നൽകിയത് താലിബാന്റെ തടവിൽ വച്ചാണ്.