സ്വാതന്ത്ര്യ സമര സേനാനി ബാല ഗംഗാധര തിലകന്റെ ചെറുമകനായ കോണ്‍ഗ്രസ് നേതാവ് രോഹിത് തിലകിനെതിരെ പീഡനക്കേസ്. 40 വയസ്സുള്ള സ്ത്രീയുടെ പരാതി പ്രകാരമാണ് കേസ്. ബലാത്സംഗം ചെയ്യുകയും പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ക്ക് വിധേയയാക്കിയെന്നും കാട്ടി തിങ്കളാഴ്ച വൈകിട്ടാണ് രോഹിത്തിനെതിരെ സ്ത്രീ പരാതി നല്‍കിയത്.
പരാതിക്കാരിയായ സ്ത്രീയും രോഹിത്തും തമ്മില്‍ 10 വര്‍ഷമായി പരിചയമുണ്ട്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് സ്ത്രീയുടെ പരാതി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കസ്ബ പേത്ത് മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും ബിജെപിയുടെ ഗിരീഷ് ബാപട്ടിനോട് രോഹിത് പരാജയപ്പെടുകയായിരുന്നു.