കൊച്ചി: കൊച്ചിയില്‍ കായലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേല്‍ ഷാജി ആത്മഹത്യ ചെയ്യില്ലെന്ന് സുഹൃത്ത്. ക്രോണിന്‍ മിഷേലിനെ ഉപദ്രവിച്ചിരുന്നെന്നും സുഹൃത്ത് പറഞ്ഞു. പോലീസിന് നല്‍കിയ മൊഴിയിലാണ് ഉറ്റ സുഹൃത്ത് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഒരിക്കല്‍ മിഷേലിനെ കാണാന്‍ വന്ന ക്രോണിനുമായി വാക്കുതര്‍ക്കമുണ്ടാകുകയും മിഷേലിനെ ഇയാള്‍ അടിച്ചതായും മൊഴിയില്‍ പറയുന്നു.
ആത്മഹത്യ ചെയ്യാനായിരുന്നെങ്കില്‍ മിഷേല്‍ ഇതിനു മുമ്പു തന്നെ ചെയ്യുമായിരുന്നുവെന്നും സുഹൃത്ത് പറഞ്ഞു. ക്രോണിനുമായി ഇതിലും വലിയ പ്രശ്നങ്ങള്‍ ഉണ്ടായിട്ടും പിടിച്ചു നിന്ന മിഷേല്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലന്നും മിഷേലിന്റെ സുഹൃത്ത് ഉറപ്പിച്ച പറയുന്നു.

എല്ലാ തുറന്നു പറയുന്ന മിഷേല്‍ ക്രോണിനുമായി വഴക്കുള്ള കാര്യം പറഞ്ഞില്ല. അഞ്ചാം തിയ്യതി ഫോണില്‍ വിളിച്ചപ്പോള്‍ സാധാരണ രീതിയിലാണ് സംസാരിച്ചത്. 27ാം തിയ്യതി വരുമ്പോള്‍ കാണാമെന്നും പറഞ്ഞിരുന്നുവെന്നും സുഹൃത്ത് വ്യക്തമാക്കി. സുഹൃത്തിന്റെ മൊഴി വീണ്ടുമെടുക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.