കുട്ടനാട് :കോവിഡ് ബാധിതരായവർക്കും കിടപ്പു രോഗികൾക്കുവേണ്ടി ഭക്ഷണം നൽകുന്നതിന് ലക്ഷ്യമിട്ട് പുളിങ്കുന്നിൽ പ്രവർത്തിക്കുന്ന സാമൂഹിക അടുക്കളയിലേക്ക് ഒരു ദിവസത്തെ ആഹാരം ഉണ്ടാക്കുന്നതിന് ആവശ്യമായ ഭക്ഷ്യസാധനങ്ങൾ സൗഹൃദ വേദി കൈമാറി. സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ജി.ഉണ്ണികൃഷണൻ സാധനങ്ങൾ സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുളയിൽ നിന്ന് ഏറ്റുവാങ്ങി. കെ.കെ. അശോകൻ , പ്രസാദ് ബാലകൃഷണൻ, ജോസ് തോമസ് ,സുരേഷ് പരുത്തി,ക്കൽ, വിൻസൻ പൊയ്യാലുമാലിൽ, ഏബ്രഹാം വർഗ്ഗീസ് മംഗലത്ത്,സുധീർ കൈതവന, എ.ജെ.കുഞ്ഞുമോൻ എന്നിവർ സംബന്ധിച്ചു.

‘അകലെയാണെങ്കിലും നാം അരികെ ‘ എന്ന പദ്ധതിയിലൂടെ അർഹരും നിർധനരുമായ കോവിഡ് ബാധിതർക്ക് ഭക്ഷ്യ കിറ്റും കുടിവെള്ളവും സൗഹൃദ വേദി വിവിധ കേന്ദ്രങ്ങളി ൽ ഇതിനോടകം വിതരണം ചെയ്തു.തലവടി പഞ്ചായത്തിൽ ഇന്നലെ വൈകുന്നേരം നടന്ന കുടിവെള്ള വിതരണം ഗ്രാമ പഞ്ചായത്ത് അംഗം പ്രിയ അരുൺ ഉദ്ഘാടനം ചെയ്തു.

ലോക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ ‘അന്നം ഊട്ട് വണ്ടി’യുടെ സേവനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് സൗഹൃദ വേദി ഭാരവാഹികൾ പറഞ്ഞു.