Hello 24. വിരാളിലെ ആബാലവൃന്ദം ജനങ്ങളുടെയും മുക്തകണ്ഠ പ്രശംസ ഏറ്റുവാങ്ങിയ ഓണം 2023 ന് ശേഷം ഫ്രണ്ട്സ് ഓഫ് വിരാൾ നിങ്ങൾക്കായി അണിയിച്ചൊരുക്കുന്ന ക്രിസ്മസ് ന്യൂ ഇയർ പ്രോഗ്രാം ഹലോ 24. വൈവിധ്യമാർന്ന കലാ സാംസ്‌കാരിക പരിപാടികൾ… വിരൽ തുമ്പിൽ വിദ്യുത് തരംഗങ്ങളുമായി പ്രശസ്ത കീറ്റാർ മാന്ത്രികൻ അലക്സും സംഘവും ഒരുക്കുന്ന ഫ്യൂഷൻ സംഗീതമേള… അനേകരുടെ നാവിൻ തുമ്പിൽ മേളകൊഴുപ്പുകൾ തീർത്ത വിറാലിന്റെ പാചക രത്നം ആന്റോയും സംഘവും ഇതാ വീണ്ടും….

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മലബാറിന്റെ പാരമ്പര്യ രുചിക്കൂട്ടുമായി ആവി പറക്കുന്ന കോഴിക്കോടൻ മട്ടൺ ബിരിയാണി, പഴമയുടെ തനിമയവുമായി തലശ്ശേരി ചിക്കൻ ബിരിയാണി, തുടങ്ങി രുചിഭേദങ്ങളുടെ കലവറ തീർക്കുന്നു… ഹലോ 24. എഴുന്നൂറിൽ പരം ആളുകൾ പങ്കെടുക്കുന്ന വിരാളിലെ ഏറ്റവും വലിയ ഈ ആഘോഷരാവ് 2024 ജനുവരി മാസം 4-ാം തീയതി വ്യാഴാഴ്ച 2മണി മുതൽ വിറാലിന്റെ സ്വകാര്യ അഹങ്കാരം Port of Sunlight Hulme ഹാളിലേക്ക് ഫ്രണ്ട്സ് ഓഫ് വിരാൾ നിങ്ങളെ ഹൃദയ പൂർവ്വം സ്വാഗതം ചെയ്യുന്നു… Hello 24.