വാഷിംഗ്ടണ്‍: ഇന്ത്യ നിര്‍മിച്ച ആണവ മിസൈലുകളേക്കുറിച്ചുള്ള വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തിയെന്ന് എഡ്വേര്‍ഡ് സ്‌നോഡന്‍. അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ എന്‍എസ്എയാണ് ഈ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് സ്‌നോഡന്‍ വെളിപ്പെടുത്തിയത്. 2005ല്‍ വികസിപ്പിച്ച സാഗരിക, ധനുഷ് എന്നിവയുടെ വിവരങ്ങള്‍ അതേ സമയത്തു തന്നെ ചോര്‍ന്നതായാണ് ആരോപണം.

ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ ആണവ രഹസ്യങ്ങള്‍ അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സി ചോര്‍ത്തിയ വിവരം അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ ദി ഇന്റര്‍സെപ്റ്റ് പ്രസിദ്ധീകരിച്ചതായും പത്രം റിപ്പോര്‍ട്ട് ചെയ്തു. 70 കിലോമീറ്റര്‍ പരിധിയുള്ള മിസൈലാണ് സാഗരിക. 2008ലായിരുന്നു ഇതിന്റെ പരീക്ഷണം നടന്നത്. ധനുഷ് കഴിഞ്ഞ വര്‍ഷമാണ് പരീക്ഷിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആണവ മിസൈല്‍ പരീക്ഷിക്കുന്നതിനു മുമ്പു തന്നെ അതേക്കുറിച്ചുള്ള വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തിയെന്ന വിവരമാണ് സ്‌നോഡന്‍ പുറത്തുവിട്ടത്. പതിനാലാം തിയതി ഇന്റര്‍സെപ്റ്റ് പ്രസിദ്ധീകരിച്ച ലേഖനങ്ങളും സ്‌നോഡന്‍ പുറത്തുവിട്ടു. 2005 കാലയളവില്‍ ഇന്ത്യയുടെ കൈവശമുണ്ടായിരുന്ന ബോംബുകളെക്കുറിച്ചുള്ള വിവരങ്ങളും അമേരിക്ക ചോര്‍ത്തിയെന്നും സ്‌നോഡന്‍ വെളിപ്പെടുത്തി.