തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ വീണ്ടെടുക്കാൻ ഒരു സ്റ്റോപ്പിലും നിർത്താതെ ട്രെയിൻ ഓടിച്ച് റെയിൽവേ. മധ്യപ്രദേശിൽ നിന്നാണ് ഈ അപൂർവ രക്ഷാദൗത്യം. ലളിത്പൂർ എന്ന സ്ഥലത്ത് നിന്നാണ് മൂന്നുവയസുമാത്രം പ്രായമുള്ള കുഞ്ഞിനെ ഒരാൾ തട്ടിക്കൊണ്ടുപോയത്. കുഞ്ഞുമായി ഇയാൾ ലളിത്പൂരിൽ നിന്നും ഭോപ്പോൽ വഴി പോകുന്ന രപ്തി സാഗർ എക്സ്പ്രസിൽ യാത്രചെയ്യുന്നു എന്ന് അധികൃതർ കണ്ടെത്തിയതോടെയാണ് രക്ഷാദൗത്യം ആരംഭിക്കുന്നത്.

കുട്ടിയെ കാണാനില്ലെന്ന് വ്യക്തമാക്കി മാതാപിതാക്കൾ പരാതിയുമായി എത്തിയിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിൽ റെയിൽവേ സ്റ്റേഷനിലെ സിസിടിവിയിൽ ഒരാൾ കുട്ടിയുമായി പോകുന്ന ദൃശ്യം ലഭിച്ചു. ഇയാൾ രപ്തി സാഗർ എക്സ്പ്രസിൽ കുട്ടിയുമായി കയറി എന്ന് സ്ഥിരീകരിച്ചതോടെയാണ് റെയിൽവേ പൊലീസ് ബുദ്ധിപൂർവം ഇയാളെ കുടുക്കിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഭോപ്പാൽ എത്തും വരെ ട്രെയിൻ ഒരു സ്റ്റേഷനിലും നിർത്തരുതെന്ന് അധികൃതർ നിർദേശം നൽകി. ട്രെയിനുണ്ടായിരുന്ന സുരക്ഷാ ജീവക്കാരോട് ഇയാളെ നിരീക്ഷിക്കണമെന്നും ഓടുന്ന ട്രെയിനിനുള്ളിൽ വച്ച് ഇയാളെ പിടികൂടാൻ ശ്രമിക്കരുതെന്നും നിർദേശിച്ചു.

ഇതിന് പിന്നാലെ ഉദ്യോഗസ്ഥർ ട്രെയിനിൽ ഇയാൾക്ക് ചുറ്റും സ്ഥാനം പിടിച്ചു. അപ്പോഴും പ്രതിക്ക് യാതൊരു സംശയവും തോന്നിയിരുന്നില്ല. മണിക്കൂറുകൾ നിർത്താതെ ഓടിയ ട്രെയിൻ ഒടുവിൽ ഭോപ്പാലിൽ എത്തിയപ്പോൾ സുരക്ഷാ ജീവനക്കാരും റെയിൽവേ സ്റ്റേഷനിൽ കാത്ത് നിന്ന െപാലീസുകാരുമടക്കം ഇയാളെ വളയുകയും കുട്ടിയെ മോചിപ്പിക്കുകയും ചെയ്തു.