യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി കഴിഞ്ഞ ദിവസം വിട പറഞ്ഞ മാഞ്ചസ്റ്ററിനടുത്തുള്ള റോച്ചഡെയിൽ നിവാസിയായ സെബാസ്റ്റ്യൻ ദേവസ്യയുടെ ശവസംസ്കാര ചടങ്ങുകൾ നിശ്ചയിച്ചു . ശവസംസ്കാരം ഒക്ടോബർ 31 വ്യാഴാഴ്ച്ച യുകെയിൽ നടത്താനാണ് ബന്ധു മിത്രാതികൾ തീരുമാനിച്ചിരിക്കുന്നത് .കോളേജ് അധ്യാപകനായിരുന്ന സെബാസ്റ്റ്യൻ ദേവസ്യ സാറിൻെറ നിര്യാണമറിഞ്ഞ് ശിഷ്യരും സുഹൃത്തുക്കളും അടക്കം നിരവധി പേരാണ് അനുശോചനം അറിയിക്കാൻ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നത് .

സംസ്കാരം ചടങ്ങുകൾ നടക്കുന്നത് 12 മണിക്ക് സെന്റ് പാട്രിക്സ് ആർ‌സി പ്രെസ്ബറ്ററി, വാട്ട്സ് സെന്റ്, റോച്ച്‌ഡേൽ OL12 0HE വെച്ചാണ് .
Cemetery സമയം 3 മണിക്ക് റോച്ച്‌ഡേൽ സെമീറ്ററി . അഡ്രസ് : Rochdale Cemetery , Bury Rd, Rochdale OL114DG . Phone . 01706 645219

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒക്ടോബർ 23 -ന് രാവിലെ 9:10 നാണ് കരൾ സംബന്ധമായ അസുഖം മൂലം സെബാസ്റ്റ്യൻ ദേവസ്യ മരണമടഞ്ഞത്. അദ്ദേഹത്തിൻെറ സ്വദേശം വൈക്കത്തിനടുത്തുള്ള വെച്ചുരാണ്‌ . പരേതൻെറ ഭാര്യ അന്നക്കുട്ടി സെബാസ്റ്റ്യൻ ജോലി ചെയ്യുന്നത് റോച്ചഡെയിലെ റോയൽ ഇൻഫൊർമേറി എൻ എച്ച്എസ് ഹോസ്പിറ്റലിൽ ആണ് . മക്കൾ സെബിൻ സെബാസ്റ്റ്യൻ,റോബിൻ സെബാസ്റ്റ്യൻ ,മരുമകൾ ജെസ്‌നസെബിൻ, പേരക്കുട്ടി അമീലിയ സെബാസ്റ്റ്യൻ എന്നിവരാണ്‌

സെബാസ്റ്റ്യൻ സാറിന്റെ നിര്യണത്തിൽ ദുഃഖാർത്ഥരായ കുടുംബത്തോടൊപ്പം മലയാളം യുകെ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.