ലോകപ്രശസ്തനായ കൊളംബിയൻ എഴുത്തുകാരനും, പത്രപ്രവർത്തകനും, എഡിറ്ററും, പ്രസാധകനും, രാഷ്ട്രീയ പ്രവർത്തകനുമാണ്‌ ഗബ്രിയേൽ ഗാർസിയ മാർക്വേസ്. മലയാളത്തിൽ ഏറ്റവും വായിക്കപ്പെടുന്ന എഴുത്തുകാരൻ കൂടിയായിരുന്നു അദ്ദേഹം. 1982 -ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം അദ്ദേഹം സ്പാനിഷിലെഴുതിയ ഏകാന്തതയുടെ നൂറു വർഷങ്ങൾ ( HUNDRED YEARS OF SOLITUDE ) എന്ന കൃതിക്കായിരുന്നു. ഈ നോവൽ ലോകത്തു ഏറ്റവും കൂടുതൽ കോപ്പികൾ വിറ്റഴിഞ്ഞിട്ടുള്ള ഒരു നോവലായി കണക്കാക്കപ്പെടുന്നു. 1927, മാർച്ച് 6 ന് കൊളംബിയയിൽ ആയിരുന്നു മാർക്വേസിന്റെ ജനനം. നോവലിസ്റ്റ്, പത്രപ്രവർത്തകൻ, പ്രസാധകൻ, രാഷ്ട്രീയ പ്രവർത്തകൻ, ചെറുകഥാകൃത്ത് എന്നീ നിലകളിൽ കഴിവ് തെളിയിച്ച അദ്ദേഹം മാജിക്കൽ റിയലിസം എന്ന ഒരു സങ്കേതം അദ്ദേഹം തന്റെ രചനകളിൽ ഉപയോഗിച്ചിരുന്നു. ഏറെ ജനപ്രീതി നേടിയവയാണ് അദ്ദേഹത്തിന്റെ രചനകൾ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

The Story of a Shipwrecked Sailor (കപ്പൽച്ചേതത്തിലകപ്പെട്ട നാവികന്റെ കഥ) എന്ന കൃതിയിലൂടെയാണ്‌ മാർക്വേസ്‌ സാഹിത്യ ലോകത്തു വരവറിയിക്കുന്നത്‌. 1967-ൽ പ്രസിദ്ധീകരിച്ച One Hundred Years of Solitude (ഏകാന്തതയുടെ നൂറുവർഷങ്ങൾ) എന്ന നോവലിലൂടെയാണ് മാർക്വേസ് ലോകം അറിയുന്ന എഴുത്തുകാരനായി മാറിയത്. അച്ഛന്റെയും അമ്മയുടെയും പ്രണയകഥയാണ് കോളറാകാലത്തെ പ്രണയം എന്ന കൃതിയായി മാർക്വേസ് രൂപപ്പെടുത്തിയെടുത്തത്.
2014 ഏപ്രിൽ പതിനേഴിന് 87–ാം വയസ്സിൽ മാർക്വേസ് വിടവാങ്ങി.