പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ നേടി ഫഹദ് ഫാസിൽ-ദിലീഷ് പോത്തൻ ചിത്രം ജോജി ആമസോൺ പ്രൈമിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മലയാളത്തിൽ നിന്നല്ല, ഇപ്പോൾ അങ്ങ് ബോളിവുഡിൽ നിന്നും ജോജിക്ക് കയ്യടികൾ വരുന്നുണ്ട്. പ്രമുഖ നടൻ ഗജരാജ് റാവുവാണ് ഫഹദിനും കൂട്ടർക്കും അഭിനന്ദനങ്ങൾ അറിയിച്ച് എത്തിയിരിക്കുന്നത്.

പ്രിയപ്പെട്ട ദിലീഷ് പോത്തനും മറ്റ് മലയാള സിനിമ സംവിധായകർക്കും എന്ന അഭിസംബോധനയോടെയാണ് അദ്ദേഹം തന്റെ തുറന്ന കത്ത് ആരംഭിക്കുന്നത്. ഇക്കാര്യങ്ങൾ പറയുന്നതിൽ തനിക്ക് ഖേദമുണ്ടെന്നും എന്നാൽ പറയാതിരിക്കാനാകില്ലെന്നും കത്തിന്റെ തുടക്കത്തിൽ അദ്ദേഹം സൂചിപ്പിക്കുന്നു.

“മതി. നിങ്ങൾ നിരന്തരം യഥാർത്ഥ ആശയങ്ങളുമായി വരുന്നതും അവ വളരെ ആത്മാർത്ഥതയോടെ അവതരിപ്പിക്കുകയും അത് നല്ല സിനിമയാക്കുന്നതും അത്ര ശരിയല്ല. മറ്റ് പ്രാദേശിക സിനിമകളിൽ നിന്ന് നിങ്ങൾ ഒന്നോ രണ്ടോ കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് ഇവിടെ ഞങ്ങളുടെ ഹിന്ദിയിൽ നിന്ന്. നിങ്ങൾ ചില സാധാരണ ജോലികളും ചെയ്യേണ്ടതുണ്ട്. മടുപ്പിക്കുന്ന മാർക്കറ്റിങ് കാമ്പെയ്‌നുകളും പ്രമോഷനുകളും എവിടെയാണ്? ആത്മാവില്ലാത്ത റീമേക്കുകൾ എവിടെയാണ്? വാരാന്ത്യ ബോക്സ് ഓഫീസ് കളക്ഷനുകളോടുള്ള ആസക്തി എവിടെയാണ്? ഇത് അൽപ്പം കടന്ന കൈയ്യാണ്.

ഞാനീ പറഞ്ഞതൊന്നും നിങ്ങൾ കാര്യമായി എടുക്കില്ലെന്നും ഇനിയും നല്ല സൃഷ്ടികൾ ഉണ്ടായിക്കൊണ്ടിരിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ഈ മഹാമാരി അവസാനിക്കുമ്പോൾ നിങ്ങളുടെ സിനിമകൾ ആദ്യ ദിവസം ആദ്യ ഷോ കാണാൻ ഒരു പാക്കറ്റ് പോപ്കോണുമായി ഞാൻ റെഡിയായിരിക്കും,” അദ്ദേഹം കുറിച്ചു.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

View this post on Instagram

 

A post shared by Gajraj Rao (@gajrajrao)