മാത്യൂ മാഞ്ചസ്റ്റർ

യുകെയിലെ ഏറ്റവും വലിയ മലയാളി ഫേസ്ബുക്ക് കൂട്ടായ്മയായ “ഇംഗ്ലണ്ടിലെ അച്ചായന്മാർ” നടത്തിയ ഉദ്യാനപാലകൻ മൽസരത്തിൽ നിരവധി ആളുകളാണ് പങ്കെടുത്തത്. ഒന്നാം സമ്മാനം ജയൻ പാവൂപീറ്റർബെറോയും രണ്ടാം സമ്മാനം ബേബിച്ചൻ മണിയഞ്ചിറ കാന്റെബെറിയും സ്വന്തമാക്കി.

മറുനാട്ടിലുള്ള മലയാളി സമൂഹത്തിൽ കൃഷിയെയും ഗാർഡനിങ്ങിനെക്കുറിച്ചും അപബോധം സ്രഷ്ടിക്കുക എന്നലക്ഷ്യത്തിനു വേണ്ടിയാണ് ഇങ്ങനെയൊരു മൽസരം സംഘടിപ്പിച്ചത് എന്ന് ഗ്രൂപ്പ് അഡ്മിനായ റോയി ജോസഫ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മിക്ക മൽസരാർത്ഥികളും തങ്ങളുടെ പരിമിതമായ സ്ഥലത്ത് വളരെ മനോഹരമായിട്ടാണ് കൃഷിചെയ്തിരിക്കുന്നത്.

ജോലിയിലെ സമ്മർദ്ദങ്ങളും കൊറോണാ ആക്രമണത്തെയും ശാരിരീകവും മാനസികമായി നേരിടാൻ ഒരു പരിധിവരെ വീട്ടുവളപ്പിലെ പൂന്തോട്ടങ്ങളും പച്ചക്കറിത്തോട്ടങ്ങളും തങ്ങളെ സഹായിച്ചിട്ടുണ്ടെന്ന് മൽസരത്തിൽപങ്കെടുത്തവർ പറഞ്ഞു.

ഇനിയും ഇത്തരത്തിലുള്ള ആരോഗ്യകരമായ മൽസരങ്ങൾ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് മോടെറെറ്റർമാരായ ജോബോയി ജോസഫ് , സൽജാൻ പ്ളാമൂട്ടിൽ ജോൺ, രാകേഷ് ശങ്കരൻ എന്നിവർ.