സ്‌നേഹിച്ച് കൊതിതീരും മുന്‍പേ….! വിവാഹം കഴിഞ്ഞ് ഒരു മാസം പൂര്‍ത്തിയാകുന്ന നാളില്‍; സെബിന്റെ വിയോഗത്തില്‍ തകര്‍ന്ന് ഭാര്യ ദിയയെ ആശ്വസിപ്പിക്കാനാകാതെ കുടുംബവും

സ്‌നേഹിച്ച് കൊതിതീരും മുന്‍പേ….!  വിവാഹം കഴിഞ്ഞ് ഒരു മാസം പൂര്‍ത്തിയാകുന്ന നാളില്‍; സെബിന്റെ വിയോഗത്തില്‍ തകര്‍ന്ന് ഭാര്യ ദിയയെ ആശ്വസിപ്പിക്കാനാകാതെ കുടുംബവും
November 28 17:04 2020 Print This Article

കഴിഞ്ഞ ദിവസമാണ് ഗ്യാസ് സിലിണ്ടര്‍ മാറ്റുന്നതിനിടെ അടുപ്പില്‍ നിന്ന് തീ പകര്‍ന്ന് 29കാരനായ സെബിന്‍ എബ്രഹാം മരിച്ചത്. സെബിന്റെ വിയോഗം വിവാഹം കഴിഞ്ഞ് ഒരു മാസം പൂര്‍ത്തിയാകുന്ന നാളില്‍ ആയിരുന്നു സെബിന്റെ വിയോഗം. ഇത് ഇന്ന് ഭാര്യ ദിയയെ ആകെ തകര്‍ത്തിരിക്കുകയാണ്. വിവാഹത്തിന്റെ നല്ല നിമിഷങ്ങളും സ്‌നേഹിച്ച് കൊതിതീരും മുന്‍പേ സെബിനെ വിധി തട്ടിയെടുത്തതിന്റെ ആഘാതത്തിലുമാണ് ദിയ.

ദിയയെ ആശ്വസിപ്പിക്കാന്‍ കുടുംബവും ബുദ്ധിമുട്ടുകയാണ. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രിയങ്കരന്‍ ആയ സെബിന്റെ വേര്‍പാട് ആര്‍ക്കും വിശ്വസിക്കാന്‍ ആവുന്നില്ല. സൗമ്യ സ്വാഭാവം ഉള്ള സെബിന് വലിയ സൗഹൃദ വലയങ്ങള്‍ കൂടിയുണ്ട്. രാമപുരം മാര്‍ അഗ്‌നിയോസ് വിദ്യാര്‍ത്ഥി ആയിരിക്കെ ക്യാപസ് കോളേജ് വിദ്യാര്‍ത്ഥി ആയിരിക്കെ ക്യാപസ് സെലെക്ഷന്‍ വഴി സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിയമനം ആയിരുന്നു സെബിന്റേത്.

ഗ്യാസ് സിലിണ്ടര്‍ മാറ്റുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ സെബിന്‍ ഒരാഴ്ചയില്‍ ഏറെ ആയി ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു. ചികിത്സയിലിരിക്കെയാണ് സെബിന്‍ മരണത്തിന് കീഴടങ്ങിയത്. കട്ടപ്പന ഇരട്ടിയാര്‍ സ്വാദേശിനിയെ ആണ് സെബിന്റെ ഭാര്യ ദിയ. പാചകവാതക ചോര്‍ച്ചയുണ്ടായതാണ് തീപടര്‍ന്ന് പിടിക്കാന്‍ ഇടയാക്കിയത്.

അപകടത്തില്‍ സെബിനും അമ്മ ആനിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പുതിയ പാചക വാതക സിലിന്‍ഡറിലേക്ക് സ്റ്റൗ ബന്ധിപ്പിച്ചപ്പോഴായിരുന്നു അപകടം. ചോര്‍ച്ച പരിഹരിക്കുവാന്‍ ശ്രമിക്കുമ്പോള്‍ തൊട്ടടുത്ത വിറകടുപ്പില്‍നിന്ന് തീപടരുകയായിരുന്നു. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ അടുക്കളയിലേക്ക് വെള്ളം പമ്പ് ചെയ്ത് തീ അണയ്ക്കുകയായിരുന്നു. സെബിന് എണ്‍പത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. അമ്മ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles