ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഗാറ്റ്‌വിക്ക്-കൊച്ചി വിമാന സർവീസ് മാർച്ച് 26 മുതൽ ആരംഭിക്കും.കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് പുറത്ത് വിട്ട വേനൽ കാല ഷെഡ്യൂളിലാണ് ഇക്കാര്യം പുറത്ത് വന്നത്. 2023 മാർച്ച് 26 മുതൽ ഒക്ടോബർ 28 വരെ പ്രാബല്യത്തിൽ വരെയുള്ള ഷെഡ്യൂളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. എയർ ഇന്ത്യയുടെ പുതിയ പ്രതിവാര കൊച്ചി-ലണ്ടൻ (ഗാറ്റ്‌വിക്ക്) സർവീസ് 2023 മാർച്ച് 26 മുതൽ ആരംഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കൊച്ചി ഉൾപ്പെടെയുള്ള പ്രധാന ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ലണ്ടൻ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിലേക്ക് ആഴ്ചയിൽ 12 എയർഇന്ത്യ വിമാനങ്ങൾ സർവീസ് നടത്തും. യുകെയിലെ രണ്ടാമത്തെ വലിയ വിമാനത്താവളത്തിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന ഏക എയർലൈനാണ് എയർ ഇന്ത്യ.
അതേസമയം, കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ തിരുവനന്തപുരത്തെയും കൊച്ചി വിമാനത്താവളത്തെയും ബന്ധിപ്പിച്ചു കൊണ്ട് സർവീസ് ആരംഭിച്ചിട്ടുണ്ട്. ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്താൽ, തിരുവനന്തപുരത്ത് നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് ദിവസേന കെഎസ്ആർടിസി ലോ ഫ്ലോർ ബസിൽ യാത്ര ചെയാം. ഗാറ്റ്‌വിക്ക് എയർപോർട്ടിലും സമാനമായ ക്രമീകരണം ചെയ്തിട്ടുണ്ട്. ലണ്ടനിലേക്കും സൗത്ത്-ഈസ്റ്റ് ഇംഗ്ലണ്ടിലേക്കും കാറിലോ കോച്ചിലോ യാത്ര ചെയ്യുന്നതിനുള്ള സൗകര്യം നിലവിലുണ്ട്. കൂടാതെ, സൗത്ത് ടെർമിനലിൽ നിന്ന് 24 മണിക്കൂറും റെയിൽ മാർഗം മുഖേന സെൻട്രൽ ലണ്ടനിലെത്താനാകും.
Leave a Reply