കഴിഞ്ഞ ദിവസമാണ് നടിയും മോഡലുമായ ഗായത്രി സുരേഷും ആണ്‍ സുഹൃത്തും സഞ്ചരിച്ച കാര്‍ നാട്ടുകാര്‍ തടഞ്ഞു വച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന കാര്‍ നിരവധി വാഹനങ്ങളെ ഇടിച്ച് അപകടം ഉണ്ടാക്കിയതോടെയാണ് ഇവരുടെ വാഹനം നാട്ടുകാര്‍ തടഞ്ഞു വച്ചത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. ജിഷിന്‍ എന്ന ആണ്‍സുഹൃത്തിന് ഒപ്പമായിരുന്നു ഗായത്രി യാത്രചെയ്തത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിഷയം ചര്‍ച്ചയായതോടെ സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് നടി ഗായത്രി സുരേഷ്.

ഇന്‍സ്റ്റഗ്രാം ലൈവിലൂടെയായിരുന്നു നടി സംഭവത്തില്‍ വിശദീകരണം നല്‍കിയത്. താനും ആണ്‍സുഹൃത്തും കൂടി കാക്കനാട് വഴി കാറില്‍ സഞ്ചരിക്കുന്നതിനിടയിലാണ് സംഭവം നടന്നത് എന്നാണ് നടി പറയുന്നത്. മുന്നില്‍ പോകുന്ന കാറിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍ ദിശയില്‍ നിന്നും എത്തിയ കാറുമായി ഇടിക്കുകയായിരുന്നു.

അപകടത്തില്‍ രണ്ട് കാറിന്റെയും സൈഡ് കണ്ണാടി ഒടിഞ്ഞു. എന്നാല്‍ തങ്ങള്‍ കാറ് നിര്‍ത്തിയില്ല. ടെന്‍ഷന്‍ ആയിപ്പോയത് കൊണ്ടാണ് വണ്ടി നിര്‍ത്താത്തത് അല്ലാതെ ആരും തെറ്റിദ്ധരിക്കരുതെന്നും നടി പറഞ്ഞു.

താന്‍ ഒരു സിനിമ നടി ആയത് കൊണ്ട് കാറ് നിര്‍ത്തിയാല്‍ എന്താകുമെന്ന് വിചാരിച്ചു. അവര്‍ എങ്ങനെ ഡീല്‍ ചെയ്യുമെന്ന് വിചാരിച്ച് ടെന്‍ഷനായി പോയി, അതുകൊണ്ട് കാര്‍ നിര്‍ത്തിയില്ല. അത് വലിയ തെറ്റായി പോയി എന്നാണ് താരം പറഞ്ഞത്.

തങ്ങള്‍ കാറ് നിര്‍ത്താതെ വന്നതോടെ അപകടം പറ്റിയ കാറ് ഞങ്ങളെ ചേയ്‌സ് ചെയ്യാന്‍ തുടങ്ങി. അതോട് കൂടി കൂടുതല്‍ ടെന്‍ഷനായി. ഞങ്ങള്‍ വീണ്ടും സ്പീഡ് കൂട്ടി പോകാന്‍ തുടങ്ങി. പിന്നീട് ഞങ്ങളുടെ കാറിനെ ചേയ്‌സ് ചെയ്ത് നിര്‍ത്തുകയായിരുന്നുവെന്നാണ് നടി പറയുന്നത്.

നാട്ടുകാര്‍ കൂടി തങ്ങളെ വളഞ്ഞു. പോലീസ് വരട്ടെ എന്നായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. അവസാനം പോലീസ് എത്തി പിന്നീട് പ്രശ്‌നങ്ങള്‍ സോള്‍വായി എന്നാണ് താരം പറയുന്നത്. ആരും എന്നെ തെറ്റിദ്ധരിക്കരുത്, ടെന്‍ഷന്‍ ആയത് കൊണ്ടാണ് ആ സമയത്ത് വാഹനം നിര്‍ത്താതെ പോയത് എന്നും നടി പറഞ്ഞു.