സ്വന്തം ലേഖകൻ

പടിഞ്ഞാറൻ ജർമനിയിലെ രണ്ട് ശിഷാ ബാറുകളിൽ ആയി നടന്ന വെടിവെപ്പിൽ 9 പേർ കൊല്ലപ്പെട്ടു, കൊലയാളി തീവ്ര വലതുപക്ഷ അനുഭാവി ആണെന്നാണ് നിഗമനം. ഹനാവുവിൽ നടന്ന കൊലപാതകം തീവ്രമായ വെറുപ്പും റേസിസം മൂലമുണ്ടായതെന്നതിനു തെളിവുകൾ ലഭ്യമാണെന്ന് ചാൻസലർ ആഞ്ജല മെർകൽ പറഞ്ഞു. ഫെഡറൽ പ്രോസിക്യൂട്ടർ ഇതിനെ ഒരു തീവ്രവാദമായാണ് കണക്കാക്കുന്നത്. മരിച്ചവരിൽ കുറഞ്ഞത് അഞ്ചു പേരെങ്കിലും തുർക്കിക്കാർ ആണെന്ന് തുർക്കി അറിയിച്ചു. ആക്രമണത്തിനുശേഷം പോലീസ് അന്വേഷിച്ച് എത്തിയപ്പോൾ 43കാരൻ സ്വഗൃഹത്തിൽ അമ്മയോടൊപ്പം മരിച്ചു കിടക്കുന്നതാണ് കാണാൻ സാധിച്ചത്. അക്രമി തോബിയാസ് ആർ എന്ന ജർമൻ പൗരനാണെന്നാണ് നിഗമനം. അക്രമിയുടെ തോക്കിന് ലൈസൻസ് ഉണ്ടായിരുന്നതായും കാറിൽ നിന്ന് ഗൺ മാഗസിൻ കണ്ടെടുത്തതായും റിപ്പോർട്ടുണ്ട്. കൊലപാതകത്തിനു മുമ്പ് തീവ്ര വലതുപക്ഷ സ്വഭാവമുള്ള വീഡിയോകൾ അയാൾ സോഷ്യൽ മീഡിയയിൽ അപ്ഡേറ്റ് ചെയ്തിരുന്നു. ഇതും പരിശോധിച്ചുവരികയാണ്.

വർഗീയത ഒരു വിഷമാണെന്നും, വെറുപ്പ് നമ്മുടെ സമൂഹത്തിൽ വെച്ചുപൊറുപ്പിച്ചു കൂടാനാവാത്തതാണെന്നും മിസിസ്സ് മെർക്കൽ ബെർലിനിൽ വച്ച് പ്രതികരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബുധനാഴ്ച രാത്രി പത്ത് മണിയോട് കൂടിയാണ്, ഹനാവുവിലെ സിറ്റി സെന്ററിൽ ഉള്ള ശിഷ ബാറിൽ ആദ്യ ആക്രമണം നടന്നത്. അവിടെനിന്ന് ഒരു ഡസനോളം വെടിയൊച്ചകൾ കേട്ടു. പിന്നീട് അക്രമി കാറോടിച്ച് രണ്ടര കിലോമീറ്റർ ദൂരെയുള്ള അരേന ബാർ ആൻഡ് കഫേയിൽ ആക്രമണം നടത്തി. ഹുക്ക വലിക്കാൻ ആയി ആളുകൾ കൂടുന്ന സ്ഥലമാണ് ഇത്. ഏഷ്യയിലും മിഡിൽ ഈസ്റ്റിലും ഉള്ള പതിവാണ് ഹുക്ക.

ബാറുകളിൽ ഒന്നിന്റെ ഉടമസ്ഥനായ ക്യാൻ ലുക്ക പറയുന്നത് സംഭവസ്ഥലത്തുണ്ടായിരുന്ന തന്റെ പിതാവും ചെറിയ സഹോദരനും ഇതുവരെ ഭയത്തിൽ നിന്നും മുക്തരായിട്ടില്ല എന്നാണ്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും, ആക്രമണത്തിനുപിന്നിൽ ഉണ്ടായ കാരണങ്ങളെക്കുറിച്ച് പഠിക്കും എന്നും പരിഹാരമുണ്ടാകും എന്നും ഹെസ്സെ ഇന്റീരിയർ മിനിസ്റ്റർ ആയ പീറ്റർ ബെയ്‌ത്ത് പറഞ്ഞു. നാസികളുമായി ബന്ധപ്പെട്ട പല വസ്തുക്കളും അക്രമിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തിരുന്നു. 2015 ജർമ്മനി ഒന്നര മില്യനോളം വരുന്ന മിഡിൽ ഈസ്റ്റിലെ അഭയാർത്ഥികൾക്ക് അതിർത്തി തുറന്നു കൊടുത്തിരുന്നു. വർഗീയത തന്നെയാണ് കൊലപാതകങ്ങളുടെ പിന്നിലെ കാരണം എന്നാണ് വിശ്വസിക്കപ്പെടുന്നത്. സംഭവത്തിൽ ജർമനിയുടെ പ്രധാനപ്പെട്ട സംഘടനകളുടെ എല്ലാം നേതാക്കൾ അപലപിച്ചു.