തങ്ങള്‍ക്ക് പ്രിയപ്പെട്ട പ്രോഗ്രാമുകള്‍ കാണുന്ന കുട്ടികളെ മോമോ ലക്ഷ്യമിടുന്നുവെന്ന് മാതാവ്. തന്റെ അഞ്ചു വയസുകാരിയായ മകള്‍ ജെമ്മ, മോമോ ആവശ്യപ്പെട്ടുവെന്ന് പറഞ്ഞ് മുടി മുറിച്ചുവെന്നാണ് ചെല്‍ട്ടന്‍ഹാം സ്വദേശിനിയായ സാം ബാര്‍ എന്ന 25കാരി അവകാശപ്പെടുന്നത്. പെപ്പ പിഗ് ആരാധികയായ കുട്ടിയെ മോമോ ബ്രെയിന്‍വാഷ് ചെയ്തിരിക്കുകയാണെന്നും ഉറങ്ങുമ്പോള്‍ പോലും കുട്ടികളില്‍ നിങ്ങളുടെ കണ്ണുവേണമെന്നും മറ്റു മാതാപിതാക്കള്‍ക്ക് സാം മുന്നറിയിപ്പ് നല്‍കുന്നു. കുട്ടികള്‍ക്കായുള്ള പ്രോഗ്രാമുകള്‍ കാണുന്നവരെയാണ് മോമോ ലക്ഷ്യമിടുന്നതെന്നും സാം പറയുന്നു.

ജാപ്പനീസ് കാര്‍ട്ടൂണ്‍ കഥാപാത്രമായ മോമോയെ ഉപയോഗിച്ച് ഹാക്കര്‍മാര്‍ നിരവധി കുട്ടികളെ ബ്രെയിന്‍വാഷ് ചെയ്യുകയാണെന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു. കുട്ടികളെ മോമോ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. ചൊവ്വാഴ്ചയാണ് ജെമ്മ തന്റെ മുടി മുറിച്ചത്. താന്‍ ബാത്ത്‌റൂമില്‍ പല്ലു തേക്കുകയായിരുന്നു, ജെമ്മ ബെഡ്‌റൂമിലായിരുന്നുവെന്ന് സാം പറയുന്നു. കുട്ടിയെ നോക്കാന്‍ റൂമിലെത്തിയപ്പോളാണ് ജെമ്മ മുടി മുറിച്ചിരിക്കുന്നത് കണ്ടത്. അവള്‍ മുറിയുടെ നടുവില്‍ കിച്ചണ്‍ സിസേഴ്‌സുമായി നില്‍ക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആരെങ്കിലും വീട്ടില്‍ കടന്നുകയറി ചെയ്തതാണോ ഇതെന്ന സംശയത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിന്നീട് കുട്ടിയുമായി ഇരുന്ന് സംസാരിക്കുകയും എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് ചോദിക്കുകയും ചെയ്തു. മോമോ പറഞ്ഞിട്ടാണ് മുടി മുറിച്ചു കളഞ്ഞതെന്നായിരുന്നു ജെമ്മയുടെ മറുപടി. എല്ലാവരെയും മൊട്ടത്തലയന്‍മാരാക്കാനാണ് മോമോ ഉദ്ദേശിക്കുന്നതെന്നും കുട്ടി പറഞ്ഞപ്പോള്‍ താന്‍ ഞെട്ടിയെന്ന് സാം വ്യക്തമാക്കി. ഓണ്‍ലൈനില്‍ കുട്ടി പെപ്പ പിഗ് മാത്രമാണ് കൂടുതല്‍ കണ്ടിരുന്നതെന്നും വ്യക്തമാണെന്ന് സാം പറയുന്നു. കുറച്ചു ദിവസമായി കുട്ടി വിചിത്രമായി പെരുമാറിയിരുന്നുവെന്നും അത് മോമോയുടെ സാന്നിധ്യം മൂലമായിരുന്നുവെന്ന് കരുതുന്നുവെന്നുമാണ് സാമിന്റെ അഭിപ്രായം. കുട്ടിയെ ജിപി നിരീക്ഷിച്ചു വരികയ